UPDATES

ട്രെന്‍ഡിങ്ങ്

വിശ്വാസികളുടെ വോട്ടിനായി നവോത്ഥാനത്തില്‍ വെള്ളം ചേര്‍ക്കരുത്: പുന്നല ശ്രീകുമാര്‍

തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ തുലാസിൽ സാമൂഹ്യ പരിഷ്കരണത്തിന്റെ ഗുണഫലങ്ങൾ വിലയിരുത്തരുത്.

വിശ്വാസിസമൂഹത്തെ തിരിച്ചെത്തിക്കാനുള്ള ഇടതുമുന്നണിയുടെ പദ്ധതി, പരിഷ്കരണ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ല എങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണത്തിന് പ്രസക്തിയില്ല എന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. അധികാര രാഷ്ട്രീയം വ്യവസ്ഥിതിയോട് സമരസപ്പെടാൻ പ്രേരിപ്പിക്കുന്നു. അധികാര രാഷ്ട്രീയമാണ് വ്യവസ്ഥിതിയോട് സമരസപ്പെടാൻ പുരോഗമന പ്രസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നത്. അയ്യങ്കാളിയുടെ 79-ാം മത് വാർഷിക അനുസ്മരണ ദിനത്തോടനുബന്ധിച്ച് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച നവോത്ഥാന സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരം പോലും ത്യജിച്ച് സമൂഹ സൃഷ്ടിക്ക്‌ നേതൃത്വം നൽകിയ ഇത്തരം പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നിലപാടിൽ സമൂഹത്തിന് ആശങ്കയുണ്ട്. അത് ദൂരീകരിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർ നിർവ്വഹിക്കണം. വിശ്വാസിസമൂഹത്തെ തിരിച്ചെത്തിക്കാനുള്ള ഇടതുമുന്നണിയുടെ പദ്ധതി, പരിഷ്കരണ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ല എങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണത്തിന് പ്രസക്തിയില്ല – പുന്നല ശ്രീകുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ തുലാസിൽ സാമൂഹ്യ പരിഷ്കരണത്തിന്റെ ഗുണഫലങ്ങൾ വിലയിരുത്തരുത്. സമകാലിക സാമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ നവോത്ഥാന മുന്നേറ്റം സാധ്യമല്ലെന്ന് പറഞ്ഞ പുന്നല “നിഖാബ്”, “കാർട്ടൂൺ വിവാദം” എന്നിവ കൂടി പരാമർശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍