UPDATES

പ്രവാസം

ഖത്തറില്‍ പോകാന്‍ ഇനി വീസ വേണ്ട

ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വീസ വേണ്ടാത്തത്

സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാന്‍ ഖത്തറിന്റെ പുതിയ തന്ത്രം. ഇന്ത്യ ഉള്‍പ്പെടെയുള്ള 80 രാജ്യങ്ങളില്‍ നിന്നും ഇനി ഖത്തറില്‍ എത്താന്‍ വീസയുടെ ആവശ്യമില്ല. ഖത്തര്‍ ഭരണകൂടമാണ് ഈ തീരുമാനം അറിയിച്ചത്. ഇന്ത്യക്ക് പുറമെ യുകെ, യുഎസ്, കാനഡ, ഓസട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നും വീസ ഇല്ലാതെ ഖത്തറില്‍ എത്താം.

80 രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും വീസയ്ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ട. പാസ്‌പോര്‍ട്ട്, മടക്കയാത്ര ടിക്കറ്റ് എന്നിവ മാത്രം കൊണ്ട് ഇനി ഖത്തറില്‍ എത്താമെന്നാണ് മന്ത്രാലയം അറിയിച്ചത്. 30 ദിവസം മുതല്‍ 180 ദിവസം വരെ ഇങ്ങനെ രാജ്യത്ത് തങ്ങാം. രാജ്യങ്ങള്‍ അനുസരിച്ച് തങ്ങാനുള്ള സമയപരിധിയില്‍ വ്യത്യാസം വരും. ടൂറിസം മേഖല പരിപോഷിക്കുന്നതിന്റെയും കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കമെന്ന് കരുതുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍