UPDATES

സിനിമാ വാര്‍ത്തകള്‍

‘മുൻ ഫ്രഞ്ച് പ്രസിഡന്റ് അർബൻ നക്സലാണോ ജിഹാദി ആണോ’? റാഫേൽ ഇടപാടിൽ കേന്ദ്രസർക്കാരിനെ ട്രോളി നടൻ സിദ്ധാര്‍ത്ഥ്

തമിഴ് നടന്മാരായ പ്രകാശ് രാജ്, കമൽഹാസൻ എന്നിവരും കടുത്ത സംഘപരിവാർ വിമർശകരാണ്.

റാഫേൽ കരാറിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മുൻ ഫ്രഞ്ച് പ്രസിഡന്റ് അർബൻ നക്സലാണോ, ജിഹാദ് ആണോ അല്ലെങ്കിൽ വത്തിക്കാൻ ഫണ്ട് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് തമിഴ് യുവ നടൻ സിദ്ധാര്‍ത്ഥ്. മോഡി സർക്കാരിനെ നിരന്തരം ട്രോൾ ചെയ്യുന്നവരുടെ കൂട്ടത്തിൽ ശ്രദ്ധേയനാണ് സിദ്ധാര്‍ത്ഥ്. തമിഴ് നടന്മാരായ പ്രകാശ് രാജ്, കമൽഹാസൻ എന്നിവരും കടുത്ത സംഘപരിവാർ വിമർശകരാണ്.

റാഫോല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആക്രമണം ശക്തമായിരുന്ന അവസരത്തിലാണ് സര്‍ക്കാരിന് തലവേദനയായി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിനിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നത്. അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ കരാറിലെ ഇന്ത്യന്‍ പങ്കാളിയായി നോമിനേറ്റ് ചെയ്യാന്‍ ഇന്ത്യ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു എന്നാണ് ഒളാന്ദ് ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയ പാര്‍ട്ടിനോട് പറഞ്ഞത്. പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിനെ (ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡ്) കരാര്‍ പങ്കാളിയാക്കിയായിരുന്നു യുപിഎ സര്‍ക്കാരിന്റെ കാലത്തെ കരാര്‍. കൂടിയ വിലയ്ക്ക് കുറച്ച് വിമാനങ്ങള്‍ വാങ്ങിയതിലും എച്ച്എഎല്ലിന് പകരം റിലൈന്‍സിനെ കൊണ്ടുവന്നതിലും അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതെ സമയം ഒളാന്ദിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാർ നിഷേധിച്ചിട്ടുണ്ട്.

 

കവി വരവര റാവു, മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ ഗൗതം നവ്ലഖ(ഹരിയാന), അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ സുധ ഭരദ്വാജ്(ഹരിയാന), അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരുമായ വേനോൺ ഗൊൺസാലസ്(മുംബൈ), അരുൺ ഫെരേര എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ് ചെയ്യുകയും ‘ അർബൻ നക്സലുകൾ’ ആണെന്ന് മഹാരാഷ്ട്ര പോലീസ് പ്രഖ്യാപിക്കുകയും ചെയ്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

സംഘപരിവാർവിരുദ്ധ രാഷ്‌ട്രീയപക്ഷത്തു നിൽക്കുന്നവരെ അർബൻ നക്സൽ, ജിഹാദി, മാവോയിസ്റ് തുടങ്ങിയ ചാപ്പകൾ ചുമത്തുന്നത് രാജ്യത്ത് സ്ഥിരം പതിവാണ്. ഈ സ്ഥിതി വിശേഷമാണ് റാഫേൽ കരാറിന്റെ പശ്ചാത്തലത്തിലുള്ള സംഭവവികാസങ്ങളെ ബന്ധപ്പെടുത്തി കൊണ്ട് കാർത്തിക്ക് പരിഹസിച്ചിരിക്കുന്നത്.

നേരത്തെ പ്രളയദുരന്തത്തിൽ അകപ്പെട്ട കേരളത്തിന് പിന്തുണ നൽകണമെന്നും, സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ട്വിറ്റര് കാമ്പയിനിൽ സിദ്ധാർഥ് സജീവമായി ഇടപെട്ടിരുന്നു.

സംഘപരിവാരത്തെ ഭീമാ കോരേഗാവ് അസ്വസ്ഥമാക്കുന്നത് അത് ദളിത്‌ പോരാട്ട ചരിത്രമായതു കൊണ്ടാണ്

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍