UPDATES

സിനിമാ വാര്‍ത്തകള്‍

‘മുതലാളിമാരെ അടിയനോട് ക്ഷമിക്കണം’: ഫേസ്ബുക്ക് പൂട്ടിച്ചവരോട്‌ റഫീഖ് അഹമ്മദ്

താനെഴുതിയ പാട്ട് ഷെയര്‍ ചെയ്തതിന് റഫീഖ് അഹമ്മദിന് ഫേസ്ബുക്കില്‍ വിലക്ക്‌

താനെഴുതിയ പാട്ട് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ഫേസ്ബുക്കില്‍ വിലക്ക്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഒരു ദിവസത്തേക്കാണ് തന്നെ വിലക്കിയതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പാട്ട് ആയിരുന്നു അദ്ദേഹം ഷെയര്‍ ചെയ്തത്.

പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ 24 മണിക്കൂര്‍ ഫേസ്ബുക്കിന് പുറത്തു നിര്‍ത്തുകയായിരുന്നു. ഇന്നാണ് ബ്ലോക്ക് മാറിയത്. മുതലാളിമാരെ അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ. നാലണ ലാഭമില്ലാത്ത ഏര്‍പ്പാടാണ്. പാട്ട് കൂടുതല്‍ ആള്‍ക്കാര്‍ കേട്ടാല്‍ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ എന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. അതേസമയം ചിത്രത്തിന്റെ പേരും പാട്ട് ഏതാണെന്നും എത്ര ചോദിച്ചാലും പറയില്ലെന്നും അതിന്റെ പേരില്‍ എന്തായിരിക്കും അടുത്ത ശിക്ഷയെന്ന് പറയാനാകില്ലല്ലോയെന്നും പോസ്റ്റിലെ ഒരു കമന്റില്‍ റഫീഖ് അഹമ്മദ് പറയുന്നു. പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:

“ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ഒരു പടത്തിലെ പാട്ട് കിട്ടി. കേട്ടപ്പോള്‍ നന്നെന്നു തോന്നി. എഫ്.ബി.യില്‍ ഷെയര്‍ ചെയ്തു. ഭയങ്കര പ്രശ്‌നമായി. അതൊരു പകര്‍പ്പവകാശ ലംഘനമായിരുന്നു. 24 മണിക്കൂര്‍ എഫ്.ബിക്ക് പുറത്ത് നിര്‍ത്തുക എന്നതായിരുന്നു അതിന്റെ ശിക്ഷ. ശിക്ഷ കഴിഞ്ഞ് ദാ, റിലീസായി. മുതലാളിമാരേ അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ. നാലണ ലാഭമില്ലാത്ത ഏര്‍പ്പാടാണ്. പാട്ട് കൂടുതല്‍ ആള്‍ക്കാര്‍ കേട്ടാല്‍ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ. ഏതായാലും ഇത് ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു തരുന്നു.

(മുതലാളിമാര്‍ കേള്‍ക്കാതെ മെല്ലെ ഒരു രഹസ്യം കൂട്ടുകാരോട് പങ്കിടാം. ആ പാട്ട് എഴുതിയത് അടിയന്‍ തന്നെ ആയിരുന്നു.)”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍