UPDATES

ട്രെന്‍ഡിങ്ങ്

കലാപാഹ്വാനം :രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പടെയുള്ള സംഭവങ്ങളിലാണ് രാഹുല്‍ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം പേര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്.

പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും കലാപത്തിന് ശ്രമിച്ചെന്നുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്ത രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു. കോടതി 14 ദിവസത്തേത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പെടെയുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ആണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്.

പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പടെയുള്ള സംഭവങ്ങളിലാണ് രാഹുല്‍ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം പേര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്.

അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റും ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിനെതിരായ പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളുമായ രാഹുല്‍ ഈശ്വറിനെ ശബരിമല സന്നിധാനത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്ന് വന്ന വിശ്വാസി സംഘത്തിലെ യുവതിയെ മല കയറുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിന്റെ പേരിലാണ് രാഹുലിനെതിരെ ആദ്യം കേസെടുത്തത്.

നിങ്ങള്‍ പറിച്ചെറിഞ്ഞിട്ടും മാറു മറച്ച സ്ത്രീകളുടേതാണ് ചരിത്രം; ‘ആര്‍ത്തവലഹള’യും അത് തന്നെയാവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍