UPDATES

ട്രെന്‍ഡിങ്ങ്

രാഹുൽ ഗാന്ധിയും രാഹുൽ ഈശ്വറുമല്ല മഹാത്മാ ഗാന്ധി ആണ് നമ്മുടെ നേതാവ് ;വി ടി ബൽറാമിനോട് രാഹുൽ ഈശ്വർ

ദയവായി മഹാത്മാഗാന്ധിയെ ഒക്കെ അങ്ങ് വെറുതെ വിട്ടേര്. പതിവുപോലെ ഗോൾവാൾക്കർജിയേയും ഹെഡ്ഗേവാർജിയേയുമൊക്കെ ക്വോട്ട് ചെയ്താൽ പോരേ? ” ബൽറാം ചോദിച്ചു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികരിക്കുന്നതിനിടെ രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ് എന്ന് നേതൃത്വത്തെ ഓർമപ്പെടുത്തിയ എം എൽ എ വി ടി ബൽറാമിന് മറുപടിയുമായി തന്ത്രി കുടുംബാംഗവും, ശബരിമല സമരാനുകൂലികളിൽ പ്രധാന സംഘടകനുമായ രാഹുൽ ഈശ്വർ. രാഹുൽ ഗാന്ധി, രാഹുൽ ഈശ്വർ അല്ല മഹാത്മാ ഗാന്ധി ആണ് നമ്മുടെ നേതാവ് എന്ന് രാഹുൽ തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഒരു യഥാർത്ഥ ഹിന്ദു ആയ, ശ്രീ രാമ ഭക്തൻ ആയ, ബഹുസ്വരത വാദിയായ മഹാത്മാ ഗാന്ധിയാണ് ഞങ്ങളുടെ പാത, സർവ മത സാഹോദര്യം ലോകത്തെ പഠിപ്പിച്ച മണികണ്ഠ അയ്യപ്പ സ്വാമിയുടെ ക്ഷേത്രം, എല്ലാ ആരാധനാലയങ്ങളും ‘നിരീശ്വരവാദികൾ, അവിശ്വാസികൾ’ അതിക്രമിച്ചു തകർക്കുന്നതിന് പ്രതിരോധിക്കുന്നതാണ് ലക്‌ഷ്യം. സഹായം താഴ്‌മയായി അഭ്യർഥിക്കുന്നു. വി ടി ബൽറാമിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കുറിപ്പിൽ രാഹുൽ ഈശ്വർ പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികരണവുമായി വിടി ബൽറാം കഴിഞ്ഞ ദിവസം ആണ് രംഗത്തെത്തിയത്. ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടെയും വക്താക്കളാകേണ്ട ചുമതല കോണ്ടഗ്രസ്സിനില്ലെന്ന് ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെ താൻ മനസ്സിലാക്കുന്നുണ്ടെന്നും ബൽറാം പറഞ്ഞു. അതെസമയം ശബരിമലയിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തത് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും അദ്ദേഹം വിശദീകരിച്ചു.

അതെ സമയം തന്നെ അഭിസംബോധന ചെയ്തു കൊണ്ടെഴുതിയ കുറിപ്പിന് ബൽറാം രാഹുലിന് മറുപടിയും നൽകി. ” ലക്ഷ്യം മാത്രമല്ല മാർഗ്ഗവും ശുദ്ധമായിരിക്കണം എന്നതാണ് മഹാത്മാഗാന്ധിയുടെ ദർശനങ്ങളുടെ അടിത്തറ എന്നതെങ്കിലും മനസ്സിലാക്കൂ രാഹുൽ ഈശ്വർ. ശബരിമലയിൽ സ്ത്രീകൾ കയറാൻ പാടില്ല എന്ന നിങ്ങളുടെ കാഴ്ചപ്പാട്, അതെത്ര പിന്തിരിപ്പനായാലും, വച്ചുപുലർത്താൻ നിങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ പരിപാവനമെന്ന് യഥാർത്ഥ വിശ്വാസികൾ അടിയുറച്ച് വിശ്വസിക്കുന്ന സന്നിധാനത്ത് രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും അപ്പിയിട്ടും അശുദ്ധി സൃഷ്ടിച്ച് കാര്യം നേടിയെടുക്കാനുള്ള പ്ലാൻ ബിയും സി യുമൊക്കെയായി നടക്കുന്ന രാഹുൽ ഈശ്വർ മഹാത്മാഗാന്ധിയുടെ ഒക്കെ പേര് പറയുന്നത് എത്ര വലിയ ഒരു കോമഡിയാണ്! അതു കൊണ്ട് ദയവായി മഹാത്മാഗാന്ധിയെ ഒക്കെ അങ്ങ് വെറുതെ വിട്ടേര്. പതിവുപോലെ ഗോൾവാൾക്കർജിയേയും ഹെഡ്ഗേവാർജിയേയുമൊക്കെ ക്വോട്ട് ചെയ്താൽ പോരേ? ” ബൽറാം ചോദിച്ചു.

രാഹുൽ ഈശ്വറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ; 

– രാഹുൽ ഗാന്ധി, രാഹുൽ ഈശ്വർ അല്ല | മഹാത്മാ ഗാന്ധി ആണ് നമ്മുടെ നേതാവ് – ( 1 Point, 30 Seconds )

‘സഖാവ്’ സിനിമയിലെ നിവിൻ പോളിയുടെ ലൂക്കിനെക്കാൾ സുന്ദരനായ, മികച്ച ബുദ്ധിജീവി ആയ ശ്രീ വി ടി ബൽറാമിന് മറുപടി . നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവരുടെയടക്കം ഇന്ത്യയുടെ നേതാവ് – മഹാത്മാ ഗാന്ധിയാണ്

1) പ്രിയപ്പെട്ട ശ്രീ വി ടി ബൽറാംജി — പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും (ബിജെപി), ശ്രീ രാഹുൽ ഗാന്ധി (കോൺഗ്രസ്സ്) ഒക്കെ വലിയ നേതാക്കളാണ്. ഊർജസ്വലനും സ്വതന്ത്ര നിലപാടുകളും ആയുള്ള ബൽറാം ജിയെ പോലുള്ളവർ ‘ബുദ്ധിജീവിക്കളും, ‘പുരോഗമനവാദികളും’ ഒക്കെ ആണ്.

പക്ഷെ ഞങ്ങൾ, ഞാൻ അടങ്ങുന്ന ഞങ്ങൾ, ലക്ഷകണക്കിന് സാധാരണ ഭക്തർ അയ്യപ്പനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന വിശ്വാസികളാണ്. ജനാധിപത്യം Arm Chaired Intellectuals & Philosophers ന്റെ മാത്രമല്ല .. എരിവെയിലത്തും പെരുമഴയത്തും പ്രാർത്ഥിക്കുന്ന, പ്രവർത്തിക്കുന്ന, നാമ ജപ ഘോഷ യാത്രക്ക് പോകുന്ന ഞങ്ങളുടെയും, ഞങ്ങളുടെ അമ്മമാരുടെയും കൂടെയാണ്. ബഹു ഭൂരിപക്ഷം ജനങ്ങളും ; ജാതി, മത, രാഷ്ട്രീയ വിഭാഗങ്ങളും ഞങ്ങളെ സഹായിക്കുന്നത് ഞങ്ങളുടെ മുത്തശ്ശിമാരുടെ പ്രാർത്ഥന ആണ്.

ഒരു യഥാർത്ഥ ഹിന്ദു ആയ, ശ്രീ രാമ ഭക്തൻ ആയ, ബഹുസ്വരത വാദിയായ മഹാത്മാ ഗാന്ധിയാണ് ഞങ്ങളുടെ പാത, സർവ മത സാഹോദര്യം ലോകത്തെ പഠിപ്പിച്ച മണികണ്ഠ അയ്യപ്പ സ്വാമിയുടെ ക്ഷേത്രം, എല്ലാ ആരാധനാലയങ്ങളും ‘നിരീശ്വരവാദികൾ, അവിശ്വാസികൾ’ അതിക്രമിച്ചു തകർക്കുന്നതിന് പ്രതിരോധിക്കുന്നതാണ് ലക്‌ഷ്യം. സഹായം താഴ്‌മയായി അഭ്യർഥിക്കുന്നു.

(Note Pls – ശ്രീ വി ടി ബൽറാം സിനിമ താരങ്ങളെകാൾ സുമുഖൻ ആയതു കൊണ്ടാണ്, നിവിൻ പോളിയുടെ ലൂക്കിനെക്കാൾ നല്ല ലുക്ക് ആയതു കൊണ്ടാണ് ‘സഖാവ്’ സിനിമയുടെ കാര്യം സൂചിപ്പിച്ചതു. അല്ലാതെ അങ്ങേയ്ക്കു ‘ഇടതു പുരോഗമന ലിബറൽ’ ചായ്‌വ് ഉണ്ട് എന്ന ആരോപണം ഉള്ളത് കൊണ്ടല്ല ) 

“രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ്” -ഒടുവില്‍ പ്രതികരിച്ച് വിടി ബൽറാം

‘മരിച്ചുപോയ സ്ത്രീയുടെ പേരില്‍ അഹാസ്യം പ്രചരിപ്പിക്കുന്നത് ഭ്രാന്താണ്’; പന്തളം അമ്മയുടെ പേരിലുള്ള കുറിപ്പിനെ വിമര്‍ശിച്ച് വിടി ബല്‍റാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍