UPDATES

ട്രെന്‍ഡിങ്ങ്

മോദിക്കെതിരേ ആക്ഷപവുമായി മണിശങ്കര്‍ അയ്യര്‍; മാപ്പ് പറയണമെന്ന് അയ്യരോട് രാഹുല്‍ ഗാന്ധി

ബിജെപിയുടെ സംസ്‌കാരമല്ല കോണ്‍ഗ്രസിനുള്ളതെന്ന് മണിശങ്കര്‍ അയ്യരെ ഓര്‍മിപ്പിച്ച് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്‌കാരമില്ലാത്തവന്‍  എന്നു വിളിച്ച് അധിക്ഷേപിച്ചു സംസാരിച്ച മണി ശങ്കര്‍ അയ്യര്‍ മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി. ബിജെപി കോണ്‍ഗ്രസിനെതിരേ മോശമായ ഭാഷ ഉപയോഗിക്കാറുണ്ടെങ്കിലും കോണ്‍ഗ്രസിന് ആ സംസ്‌കാരമല്ല ഉള്ളതെന്നു രാഹുല്‍ പറഞ്ഞു. താനും കോണ്‍ഗ്രസും പ്രതിക്ഷിക്കുന്നതു തന്റെ പ്രസ്താവനയില്‍ മണിശങ്കര്‍ അയ്യര്‍ മാപ്പു പറയുമെന്നുമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് ആ പാര്‍ട്ടിയില ഔറംഗസേബ് രാജിന്റെ തുടര്‍ച്ചയാണെന്ന മോദിയുടെ പരിഹാസത്തിനെതിരേയായിരുന്നു അയ്യരുടെ പ്രതിഷേധം. ആ മനുഷ്യന്‍ താഴെക്കിടയിലുള്ള ഒരാളാണ്. അദ്ദേഹത്തിനൊരു സംസ്‌കാരമില്ല. എന്തിനാണദ്ദേഹം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് എന്നായിരുന്നു മോദിയെ കുറിച്ച് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്.

അങ്ങനെ രാഹുല്‍ ഗാന്ധി തലപ്പത്തേക്ക്; ദയവായി ഇനി ജനാധിപത്യത്തെക്കുറിച്ച് കൂടി പറയരുത്

മണിശങ്കറിന്റെ പരിഹാസത്തിനു മോദിയില്‍ നിന്നും മറുപടിയുമുണ്ടായി. അവര്‍ക്കെന്നെ താഴെക്കിടയിലുള്ളവന്‍ എന്നു വിളിക്കാം, പക്ഷേ എന്റെ പ്രവര്‍ത്തികളില്‍ ഔന്നിത്യമുണ്ട്. ഗുജറാത്ത് ഇതിനുള്ള മറുപടി നല്‍കിക്കോളും. അതേ ഞാന്‍ സമൂഹത്തിലെ ഒരു ദരിദ്രവിഭാഗത്തില്‍ നിന്നും വരുന്നയാളാണ്, എന്റെ ജീവിതത്തിലെ ഓരോ നിമഷവും പാവപ്പെട്ടവനും ദളിതനും ആദിവാസിക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി ജോലി ചെയ്യാനാണ് ഉപയോഗിക്കുന്നത്. അവര്‍ക്ക് എന്തും പറയാം, ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യും; മോദി അയ്യര്‍ക്കുള്ള മറുപടിയായി പറഞ്ഞു.

ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി മണിശങ്കര്‍ അയ്യരുടെ വാക്കുകളില്‍ തനിക്കുള്ള അസുന്തുഷ്ടി വ്യക്തമാക്കിയത്. ബിജെപിയും പ്രധാനമന്ത്രിയും കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ വിലകുറഞ്ഞ ഭാഷയാണ് എപ്പോഴും ഉപയോഗിക്കുന്നത്. കോണ്‍ഗ്രസിനുള്ളത് അവരില്‍ നിന്നും വ്യത്യസ്തമായ ഒരു സംസ്‌കാരവും പാരമ്പര്യവുമാണ്. മോദിയെ പരാമര്‍ശിച്ച് നടത്തിയ മണിശങ്കര്‍ അയ്യരുടെ ഭാഷയും അതിന്റെ ശൈലിയും എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഞാനും പാര്‍ട്ടിയും വിശ്വസിക്കുന്നത് ഇക്കാര്യത്തില്‍ അയ്യര്‍ ക്ഷമാപണം നടത്തുമെന്നാണ്; രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അയ്യരുടെ വാക്കുകളെ വിമര്‍ശിച്ച് ഗുജറാത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ടും രംഗത്തു വന്നിരുന്നു. അയ്യരുടെ വാക്കുകള്‍ നിര്‍ഭാഗ്യകരമായി പോയെന്നും താനതിനെ എതിര്‍ക്കുന്നുവെന്നും ഗലോട്ട് പറഞ്ഞു.

‘അഹിന്ദു’വായ രാഹുലിനും ‘ഹിന്ദുവിരുദ്ധ’നായ നെഹ്രുവിനും ഇന്ത്യയില്‍ എന്ത് കാര്യം: മോദി ചോദിക്കുന്നു

2014 ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തും മോദിയെ ആക്ഷേപിച്ച് മണിശങ്കര്‍ അയ്യരില്‍ രംഗത്തു വന്നിരുന്നു. മോദിയെ ചായവില്‍പ്പനക്കാരന്‍ എന്നായിരുന്നു ആക്ഷേപം. മോദിയൊരിക്കലും ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്നില്ലെന്നും ഗുജറാത്തില്‍ എവിടെയെങ്കിലും ചായവില്‍ക്കാനുള്ള സ്ഥലം കോണ്‍ഗ്രസ് ഒരുക്കി കൊടുക്കാമെന്നും അന്ന് അയ്യര്‍ പരിഹസിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍