UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്ത് മുഖ്യമന്ത്രി ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച ദേശീയ പതാക; രാഹുല്‍ ഗാന്ധി ഏറ്റുവാങ്ങും

തൊട്ടുകൂടായ്മയ്ക്ക് എതിരായ പോരാട്ടത്തിന്റെ ഭാഗമായി പതാക ഏറ്റുവാങ്ങാന്‍ സംഘടന ആദ്യം ക്ഷണിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയെ ആയിരുന്നു. എന്നാല്‍ ഇത്രയും വലിയ പതാക സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് വേണ്ടി ഗാന്ധിനഗര്‍ കലക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് ഡിഎസ്‌കെ ഇറക്കിയ ഒരു പത്രക്കുറിപ്പില്‍ വിശദീകരിച്ചു

ബാബാസാഹെബ് അംബേദ്കര്‍ വിഭാവന ചെയ്ത തൊട്ടുകൂടായ്മ മുക്ത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാല്‍്കരിക്കുന്ന പ്രതിജ്ഞ ചെയ്തുകൊണ്ട് ദളിത് ശക്തി കേന്ദ്രം (ഡിഎസ്‌കെ) നല്‍കുന്ന 125 അടി വീതിയും 83.3 അടി ഉയരവുമുള്ള ദേശീയ പതാക കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏറ്റുവാങ്ങും. ഇത്രയും വലിയ പതാക സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാനി ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച പതാകയാണ് നവംബര്‍ 24ന് രാഹുല്‍ ഏറ്റുവാങ്ങുന്നത്.

തൊട്ടുകൂടായ്മയ്ക്ക് എതിരായ പോരാട്ടത്തിന്റെ ഭാഗമായി പതാക ഏറ്റുവാങ്ങാന്‍ സംഘടന ആദ്യം ക്ഷണിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയെ ആയിരുന്നു. എന്നാല്‍ ഇത്രയും വലിയ പതാക സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് വേണ്ടി ഗാന്ധിനഗര്‍ കലക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് ഡിഎസ്‌കെ ഇറക്കിയ ഒരു പത്രക്കുറിപ്പില്‍ വിശദീകരിച്ചു. തുടര്‍ന്ന് ഈ അനാചരാത്തിനെതിരായി പ്രതിജ്ഞ ചെയ്തുകൊണ്ട് പതാക ഏറ്റുവാങ്ങാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിക്കുകയായിരുന്നു. എല്ലാ ബഹുമാനത്തോടെയും അന്തസോടെയും പതാക ഏറ്റുവാങ്ങാമെന്ന് രാഹുല്‍ സമ്മതിക്കുകയായിരുന്നുവെന്ന് സംഘടന പറയുന്നു. ദേശാഭിമാനത്തെ അവഹേളിക്കുന്ന ദേശവിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടാനുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ ചരിത്രപരമായ നീക്കമാണിതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

ഇതിനിടയില്‍ അഹമ്മദാബാദിലെ ഒദാവ് വ്യവസായ മേഖലയില്‍ നടന്ന രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ യോഗത്തില്‍ പ്രസംഗിച്ച ദളിത് നേതാവ് ജിഗ്നേഷ് മേവാനി ‘ദളിത് വിരുദ്ധരും ദരിദ്രവിരുദ്ധരും ഭരണഘടന വിരുദ്ധരുമായ ബിജെപിക്ക് ‘വോട്ട് ചെയ്യില്ല എന്ന അംബേദ്ക്കറുടെ നാമത്തില്‍ പ്രതിജ്ഞ ചെയ്തു. രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി തൊഴിലാളികളാണെങ്കിലും അവരെ അരികുകളിലേക്ക് തള്ളിനീക്കുകയാണെ് 2000 ത്തോളം വരുന്ന ശ്രോതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് മേവാനി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളുടെ സൃഷ്ടാക്കള്‍ക്ക് ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും സമരം ചെയ്യേണ്ട അവസ്ഥയാണ് തൊഴിലാളികള്‍ക്കുള്ളതെന്നും ഈ ദുര്യോഗം മാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെും മേവാനി ചൂണ്ടിക്കാണിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍