UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഇപ്പോള്‍ എന്റെ ബോസ് കൂടിയാണ്; സോണിയ ഗാന്ധി

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കാന്‍ എല്ലാവരും ഒരുമിക്കണമെന്നും സോണിയ

രാഹുല്‍ ഇപ്പോള്‍ എന്റെ ബോസ് കൂടിയാണ്, അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല; സോണിയ ഗാന്ധിയുടെതാണ് വാക്കുകള്‍. ഞാനവന് എല്ലാ ആശംസകളും നേരുകയാണ്. നിങ്ങളെല്ലാവരും എന്നോട് കാണിച്ച അതേ ആത്മാര്‍ത്ഥതയും സത്യസന്ധതയും ആവേശവും രാഹുലിനൊപ്പം പ്രവര്‍ത്തിക്കുന്ന കാര്യത്തിലും പ്രകടിപ്പിക്കുമെന്ന വിശ്വാസവും എനിക്കുണ്ട്; കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ പറഞ്ഞു.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരരുതെന്ന കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനം എടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. ജനാധിപത്യവും മതനിരപേക്ഷതയും തിരികെ കൊണ്ടുവന്ന് ഇന്ത്യയെ പുനരുദ്ധരിക്കേണ്ടതുണ്ടെന്നും സോണിയ പറഞ്ഞു.

ഇപ്പോള്‍ രാജ്യത്ത് ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷമാണ്. ജനാധിപത്യത്തിനും ലിബറല്‍, സെക്യുലര്‍ ചിന്തകള്‍ക്കും നാശം സംഭവിച്ചിരിക്കുന്നു. ബഹുസ്വരതയാണ് നമ്മുടെ സമൂഹത്തിന്റെ സ്വഭാവം. നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തിന്റെ ശക്തിയുമതാണ്. ഇപ്പോഴതിനാണ് നാശം സംഭവിക്കുന്നത്; സോണിയ പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ അധികാരത്തിനു വന്നതിനു പിന്നാലെ നമ്മുടെ ജനാധിപത്യത്തിന്റെ അന്തസ് നശിച്ചു, പാര്‍ലമെന്റ്, ജുഡീഷ്യറി, മീഡിയ, പൊതുസമൂഹം എല്ലായിടത്തും അതേ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്; സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍