UPDATES

വൈറല്‍

മോദി സര്‍ക്കാര്‍ ഒരു പ്രശ്നം പരിഹരിക്കുന്നതെങ്ങനെ?: സംഭവം വളരെ സിംപിള്‍ ആണെന്ന് രാഹുല്‍ ഗാന്ധി

ഇറാഖില്‍ ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വിവരം അറിഞ്ഞിട്ടും പുറത്തുവിടാതിരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇത് മറച്ചുവയ്ക്കുന്നതിനായി ഫേസ്ബുക്കിന്റെ കേംബ്രിഡ്ജ് അനലിറ്റിക ഡാറ്റ ചോര്‍ത്തല്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

“പ്രശ്‌നം: 39 ഇന്ത്യക്കാര്‍ മരിച്ചു. സര്‍ക്കാര്‍ ഇക്കാര്യം അറിഞ്ഞിട്ടും നുണ പറഞ്ഞതായി വ്യക്തമായി.

പരിഹാരം: കോണ്‍ഗ്രസും ഡാറ്റ മോഷണം തമ്മില്‍ ബന്ധമുണ്ടെന്ന് കഥയുണ്ടാക്കുക

ഫലം: മാധ്യങ്ങള്‍ ചൂണ്ടയില്‍ കുരുങ്ങി 39 ഇന്ത്യക്കാര്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷരായി

പ്രശ്‌നം പരിഹരിച്ചു”.

– കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണിത്. ഇറാഖില്‍ ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വിവരം അറിഞ്ഞിട്ടും പുറത്തുവിടാതിരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇത് മറച്ചുവയ്ക്കുന്നതിനായി ഫേസ്ബുക്കിന്റെ കേംബ്രിഡ്ജ് അനലിറ്റിക ഡാറ്റ ചോര്‍ത്തല്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഈ ശ്രദ്ധതിരിക്കലില്‍ മാധ്യമങ്ങള്‍ വീണതോടെ 39 പേരുടെ മരണം ഒളിച്ചുവച്ചത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ രക്ഷപ്പെട്ടെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍