UPDATES

ട്രെന്‍ഡിങ്ങ്

രാജസ്ഥാനിലെ ചുട്ടുകൊല: തന്നെ രക്ഷിക്കാനെന്ന വാദം നിഷേധിച്ച് സ്ത്രീ

തനിക്ക് അഫ്രസുലുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്

തന്റെ ഹിന്ദു സഹോദരിയെ ലൗ ജിഹാദില്‍ നിന്നും രക്ഷപ്പെടുത്താനാണ് രാജസ്ഥാനിലെ ബംഗാളി തൊഴിലാളി മുഹമ്മദ് അഫ്രസുലിനെ കൊലപ്പെടുത്തിയതെന്ന് പ്രതി ശംഭുലാല്‍ റീഗര്‍. അതേസമയം ഇയാള്‍ പറയുന്ന സ്ത്രീ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്. തനിക്ക് അഫ്രസുലുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

2010ല്‍ മുഹമ്മദ് ബാബ്ലു ഷെയ്ഖ് എന്നയാള്‍ക്കൊപ്പം താന്‍ പശ്ചിമ ബംഗാളില്‍ പോകുകയും രണ്ട് വര്‍ഷത്തോളം അയാള്‍ക്കൊപ്പം മാല്‍ഡയിലെ സയ്ദ്പുരില്‍ താമസിക്കുകയും ചെയ്തതായി ഇവര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ 2013ല്‍ താന്‍ സ്വയം രാജസ്ഥാനിലേക്ക് തിരിച്ചെത്തി. റീഗറാണ് തന്നെ മടക്കിക്കൊണ്ടുവന്നതെന്നത് പച്ചക്കള്ളമാണെന്നും അവര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനെ അറിയിച്ചു. ഇപ്പോള്‍ ഇരുപത് വയസ്സുള്ള ഈ സ്ത്രീ ഇപ്പോള്‍ മാതാവിനും സഹോദരനുമൊപ്പമാണ് ജീവിക്കുന്നത്.

അഫ്രാസുല്‍; മതേതര ജനാധിപത്യത്തിന്റെ മരണപ്രവചനം

മാല്‍ഡയില്‍ താമസിക്കുമ്പോള്‍ താന്‍ അമ്മയെ വിളിച്ചിരുന്നു. തന്നെ തിരികെയെത്തിക്കാമെന്ന് പറഞ്ഞ് റീഗര്‍ അമ്മയില്‍ നിന്നും 10000 രൂപ കൈപ്പറ്റിയതായും അന്ന് അറിഞ്ഞിരുന്നു. മാല്‍ഡയിലെത്തി ഇയാള്‍ തന്നെ കണ്ടെങ്കിലും ഇയാള്‍ക്കൊപ്പം പോകാന്‍ താന്‍ തയ്യാറായിരുന്നില്ല. റീഗര്‍ തന്റെ സമുദായത്തിലുള്ള ആളാണെന്നും കയ്യില്‍ രാഖി കെട്ടുന്നയാളാണെന്നും മാത്രമാണ് അയാളെക്കുറിച്ച് തനിക്ക് അറിയാവുന്നതെന്ന് ഈ സ്ത്രീ പറയുന്നു.

അഫ്രാസുലിന്റെ മരണം താന്‍ മൂലമാണെന്നത് പൂര്‍ണമായും നുണയാണെന്നും ഇവര്‍ അറിയിച്ചു. ഈ സ്ത്രീയെ രക്ഷിച്ചതിന് ബാബ്ലു ഷെയ്ഖിന്റെ സഹായികളുടെ ഭീഷണി ഉണ്ടായിരുന്നെന്ന് റീഗറിന്റെ ബന്ധുക്കള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ താന്‍ മടങ്ങിവന്നതിന് ശേഷം ബാബ്ലു ഷെയ്ഖുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ലെന്ന് ഇവര്‍ അറിയിച്ചു. കുറച്ചുകാലം മുമ്പ് ഷെയ്ഖിന്റെ ആളുകള്‍ റീഗറിനെ മര്‍ദ്ദിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ഇയാളുടെ അയല്‍വാസി പറയുന്നു.

എന്നാല്‍ ബംഗാളി കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും റീഗറിന് ഭീഷണിയുണ്ടായിരുന്നതായി ആരും പറഞ്ഞ് കേട്ടിട്ടില്ലെന്നാണ് ഈ സ്ത്രീ പറയുന്നത്. ഇതിനിടെ വെള്ളിയാഴ്ച റീഗറിനെ പോലീസ് കോടതിയില്‍ ഹാജരാക്കി. മൂന്ന് ദിവസത്തേക്ക് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ലൗവ് ജിഹാദ് അല്ല, ഇസ്ലാം വിരോധം; അഫ്‌റസുള്ളിനെ ചുട്ടുകൊല്ലുന്നത് ചിത്രീകരിച്ചത് 14 കാരന്‍, കൊലയാളി മനോരോഗിയാണെന്നു കുടുംബം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍