UPDATES

സിനിമാ വാര്‍ത്തകള്‍

ബന്‍സാലിയെയും ദീപികയെയും ജീവനോടെ കുഴിച്ചു മൂടും; ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിയുമായി രജ്പുത് നേതാവ്

ഞങ്ങള്‍ പദ്മാവത് എന്ന സിനിമയെ ശക്തമായി എതിര്‍ക്കുന്നു. കാരണം അവര്‍ ഞങ്ങളുടെ ദേവതയാണ്

പദ്മാവത് എന്ന സിനിമ റിലീസ് ചെയ്താല്‍ സഞ്ജയ് ലീലാ ബന്‍സാലിയെയും ദീപിക പദുകോണിനെയും ജീവനോടെ കുഴിച്ചു മൂടുമെന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ രാജ്പുത് നേതാവ് താക്കൂര്‍ അഭിഷേക് സോമിന്റെ ഭീഷണി. പദ്മാവതിന് ആറ് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിംകോടതി നീക്കിയതിന്റെ പശ്ചാത്തലത്തില്‍ സിഎന്‍എന്‍ ന്യൂസ് 18 നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് സോം പരസ്യമായി ഭീഷണി മുഴക്കിയത്.

‘ഞങ്ങള്‍ പദ്മാവത് എന്ന സിനിമയെ ശക്തമായി എതിര്‍ക്കുന്നു. കാരണം അവര്‍ ഞങ്ങളുടെ ദേവതയാണ്. ഞങ്ങളുടെ പൂര്‍വികര്‍ അവരെ ആരാധിച്ചിരുന്നു. ഞങ്ങളും ആരാധിക്കും. വരാനിരിക്കുന്ന തലമുറകളും ആരാധിക്കും’ എന്നായിരുന്നു സോം ചര്‍ച്ചയില്‍ പറഞ്ഞത്. ഞങ്ങള്‍ സുപ്രിംകോടതിയെ മാനിക്കുന്നത് പോലെ ഞങ്ങളുടെ വികാരങ്ങളെ സുപ്രിംകോടതിയും മാനിക്കണം. ചിത്രത്തിന്റെ വിലക്ക് സുപ്രിംകോടതി നീക്കിയെങ്കിലും പദ്മാവതിനെതിരായ കര്‍ണി സേനയുടെ ആക്രമണം തുടരുകയാണ്. സുപ്രിംകോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന തിയറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.

ബിഹാറിലെ മുസാര്‍പുരിലെ തിയറ്ററിലാണ് കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ഈമാസം 25നാണ് ചിത്രം റിലീസ് ചെയ്തത്. ബിഹാറിലെ എല്ലാ തിയറ്ററുകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും പിന്മാറിയിരിക്കുകയായിരുന്നു. പദ്മാവത് പ്രദര്‍ശിപ്പിച്ചാല്‍ തിരിച്ചടി നേരിടുമെന്ന് രജ്പുത് സംഘടനാ തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍