UPDATES

ട്രെന്‍ഡിങ്ങ്

റാം റഹിമിന്റെ ശിഷ്യനാവാന്‍ മലയാള നടന് വന്‍തുക വാഗ്ദാനം ചെയ്തു!

കേരളത്തില്‍ റാം റഹിം, 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനും പദ്ധതിയിട്ടിരുന്നു

ശിഷ്യനാവാന്‍ മലയാള നടന് ആള്‍ദൈവം ബാബ ഗുര്‍മിത് റാം റഹിം സിംഗ് വന്‍തുക വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍. 2015-ല്‍ കേരളത്തില്‍ റാം റഹിം, 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനും മലയാളത്തില്‍ ഒരു ‘സ്പിരിച്വല്‍ മ്യൂസിക്’ സ്വകാര്യ ചാനലും തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടനുബന്ധിച്ചാണ് ഗുര്‍മീതിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ഒരു മലയാള നടന് വന്‍തുക വാഗ്ദാനം ചെയ്തത്.

2014-ല്‍ റാം റഹിമിന്റെ കേരള സന്ദര്‍ശനം വിവാദമായിരുന്നു. ഹരിയാന പോലീസ് സേനയുടെ സംരക്ഷണത്തിലായിരുന്നു റാം റഹിന്റെ കേരള സന്ദര്‍ശനം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന കേരളത്തിന്റെ ചോദ്യത്തിന് ഹരിയാന പോലീസ് മറുപടി നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് സംഭവം വിവാദമായത്.

ഇതര സംസ്ഥാന സേനകളുടെയോ സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെയോ സംരക്ഷണത്തില്‍ റാം റഹിം കേരളം സന്ദര്‍ശിച്ചാല്‍ അദ്ദേഹത്തിനൊപ്പമുള്ളവരുടെ മുഴുവന്‍ വിവരങ്ങളും കേരള അഭ്യന്തര വകുപ്പിന് മുന്‍കൂട്ടി നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതേക്കുറിച്ചു കേരള സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന് കത്തയച്ചിരുന്നു.

സ്വകാര്യ ബിസിനസ് താല്‍പര്യങ്ങള്‍ക്കു വേണ്ടി സന്ദര്‍ശനം നടത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സംസ്ഥാന പോലീസിനെ നിയോഗിക്കാന്‍ കഴിയില്ലെന്നതും കേന്ദ്രത്തെയും കേരള സര്‍ക്കാര്‍ അറിയിച്ചിരുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍