UPDATES

ട്രെന്‍ഡിങ്ങ്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട റാം റഹിമിന് ലഭിച്ചത് 4000-ലേറെ പത്മ പുരസ്‌കാര ശുപാര്‍ശകള്‍

ഈ വര്‍ഷം ആകെ ലഭിച്ച 18,768 ശുപാര്‍ശകളില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് റാം റഹിമിനാണ്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ ദൈവം ഗുര്‍മീത് റാം റഹിം സിങിന് ഈ വര്‍ഷം ലഭിച്ചത് 4000-ലേറെ പത്മ പുരസ്‌കാര ശുപാര്‍ശകളായിരുന്നു. പത്മ പുരസ്‌കാരം നല്‍കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് ശുപാര്‍ശ സ്വീകരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ റാം റഹിമിന് ഈ വര്‍ഷം ലഭിച്ചത് 4208 ശുപാര്‍ശകളായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ശുപാര്‍ശകള്‍ ലഭിച്ചത്.

ഇതില്‍ അഞ്ച് ശുപാര്‍ശകള്‍ നല്‍കിത് റാം റഹിം തന്നെയാണ്. മൂന്ന് ശുപാര്‍ശകള്‍ സിര്‍സയിലെ വിലാസത്തില്‍ നിന്നും മറ്റു രണ്ടെണ്ണം ഹിസാറിലെയും രാജസ്ഥാനിലെയും വിലാസങ്ങളില്‍ നിന്നുമാണ് നല്‍കിയത്. കഴിഞ്ഞ രണ്ടുവര്‍ഷം ഒരു ശുപാര്‍ശ പോലും ലഭിക്കാത്തതിനാല്‍ ഇതു ബോധപൂര്‍വമായ നീക്കമായാണ് കരുതുന്നത്.

ഈ വര്‍ഷം ആകെ ലഭിച്ച 18,768 ശുപാര്‍ശകളില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് റാം റഹിമിനാണ്. ദേര ആസ്ഥാനം നിലനില്‍ക്കുന്ന സിര്‍സയില്‍ നിന്നാണ് ശുപാര്‍ശകളിലേറെയും ലഭിച്ചിരിക്കുന്നത്. സിര്‍സ സ്വദേശിയായ അമിത് എന്നയാള്‍ 31 തവണയും സുനില്‍ എന്നയാള്‍ 27 തവണയും റാം റഹിമിന് വേണ്ടി ശുപാര്‍ശ അയ്ച്ചു.

ദേര അനുയായികളായ രണ്ടു യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെടുന്നതിന് മുമ്പാണ് റാം റഹിമിന് ഈ നാമനിര്‍ദേശങ്ങള്‍ ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേസില്‍ 20 വര്‍ഷം തടവിനാണ് ദേര സച്ച സൗദ തലവന്‍ റാം റഹീം ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍