UPDATES

ട്രെന്‍ഡിങ്ങ്

അയോധ്യയില്‍ രാമക്ഷേത്രവും രാമായണ മ്യൂസിയവും നിര്‍മ്മിക്കാന്‍ യോഗി സര്‍ക്കാര്‍

അയോദ്ധ്യയില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 133 .30 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായും വാര്‍ത്തയുണ്ട്

അയോദ്ധ്യയില്‍ രാമക്ഷേത്രവും രാമായണ മ്യൂസിയവും നിര്‍മ്മിക്കാന്‍ യോഗി ആദിത്യനാഥ് ശ്രമം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. 2017 ല്‍ യുപി അസംബ്ലി തെരഞ്ഞെടുപ്പിന്റ പ്രകടന പത്രികയില്‍ രാമക്ഷേത്ര നിര്‍മ്മാണവും രാമായണ മ്യൂസിയവും നിര്‍മ്മിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. മെയ് 30-ന് മുഖ്യമന്ത്രിയായി ചുമതലയേറ്റയുടനെ യോഗി ആദിത്യനാഥ് അയോദ്ധ്യ സന്ദര്‍ശിച്ചിരുന്നു. നിരന്തരമായ സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിച്ച് രാമക്ഷേത്ര നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അദ്ദേഹം അന്ന് ഉറപ്പ് നല്‍കിയിരുന്നു.

ജൂലൈ 26 ന് നടത്തിയ രണ്ടാമത്തെ അയോദ്ധ്യ സന്ദര്‍ശനത്തിലും ഇക്കാര്യം മുഖ്യമന്ത്രി കൂടുതല്‍ ഊന്നി പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അയോദ്ധ്യയില്‍ രാമക്ഷേത്രവും രാമായണ മ്യൂസിയവും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ശ്രം ഊര്‍ജ്ജിതപെടുത്തിയിരിക്കുകയാണ്. അയോദ്ധ്യ ഹിന്ദുത്വ ഛായയില്‍ പുന:സൃഷ്ടിക്കാനുളള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി സരയൂ നദിയുടെ തീരത്ത് ശ്രീരാമന്റെ വിഗ്രഹം പ്രതിഷ്ടിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചു. നവ്യഅയോദ്ധ്യ എന്ന പേരിലാണ് പദ്ധതി. 100 മീറ്റര്‍ ഉയരമുളള രാമ പ്രതിമ പ്രതിഷ്ടിക്കാന്‍ ഹരിത ട്രൈബ്യൂണലിന്റ ഉത്തരവ് കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. അയോദ്ധ്യയില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 133 .30 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായും വാര്‍ത്തയുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍