UPDATES

സിനിമാ വാര്‍ത്തകള്‍

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ ‘മോദി’ ഇനി സിനിമയില്‍; കന്നഡ ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ രാമചന്ദ്രന്‍

ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി മുഖസാദൃശ്യമുള്ള രാമചന്ദ്രന്റെ ഫോട്ടോ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയിരുന്നു

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മൊബൈല്‍ ഫോണ്‍ നോക്കി നില്‍ക്കുന്ന ‘മോദി’യെ ഓര്‍മയില്ലേ? പ്രധാനമന്ത്രി മോദി പയ്യന്നൂര്‍ റെയില്‍വേസ്റ്റേഷനില്‍ എന്ന പേരില്‍ 2017 ല്‍ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയി മാറിയ ഒരു ഫോട്ടോ! ആരു കണ്ടാലും ഇത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എന്ന് പറയുന്ന പ്രകാരം മുഖസാദൃശ്യമുള്ള പയ്യന്നൂര്‍കാരന്‍ രാമചന്ദ്രനായിരുന്നു ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയി മാറിയ ആ ഫോട്ടോയിലെ പ്രധനകഥാപാത്രം.

ഇപ്പോഴിതാ രാമചന്ദ്രന്‍ വീണ്ടും വാര്‍ത്തയാവുകയാണ്. അതും മോദി വഴി തന്നെ. സ്‌റ്റേറ്റ്‌മെന്റ് 8/11 എന്ന കന്നഡ ചിത്രത്തില്‍ പ്രധാനമന്ത്രി മോദിയായി തന്നെ എത്തുകയാണ് അറുപത്തിനാലുകാരനായ രാമചന്ദ്രന്‍. നോട്ട് നിരോധനം പൊതുജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ലോ ബഡ്ജ്റ്റ് സിനിമയായ സേറ്റ്‌മെന്റ് 8/11 അപ്പി പ്രസാദ് ആണ് സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ ജൂലൈയില്‍ ഞാന്‍ ബെംഗളൂരുവിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് ആരോ എന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ഞാന്‍ ബെംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ എത്തുമ്പോള്‍ അവിടെ എന്നെ കാത്ത് ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫേഴ്‌സും നില്‍ക്കുന്നുണ്ടായിരുന്നു; രാമചന്ദ്രന്‍ ന്യൂസ് 18 നോട് പറയുന്നു.

ഒരു കന്നഡ ചാനലില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു അഭിമുഖം ഞാന്‍ കൊടുത്തിരുന്നു. ഇത് കണ്ടശേഷം ചലച്ചിത്രപ്രവര്‍ത്തകരായ ഒരു സംഘം യുവാക്കള്‍ കണ്ണൂരില്‍ ഉള്ള എന്റെ വീട്ടില്‍ എത്തി. നോട്ട് നിരോധനവുമായി ബന്ധപ്പെടുത്തി അവര്‍ ചെയ്യുന്ന സിനിമയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയായി വേഷം ചെയ്യാമോ എന്ന് അവര്‍ എന്നോട് ചോദിക്കുകയായിരുന്നു. കൂര്‍ഗിലും ബെംഗളൂരുലുമായാണ് സിനിമ ചിത്രീകരിച്ചത്; തന്റെ സിനിമ അഭിനയത്തെ കുറിച്ച് രാമചന്ദ്രന്‍ ന്യൂസ് 18 നോട് പറയുന്നു.

കുറച്ച് രംഗങ്ങളില്‍ മാത്രമെ താന്‍ ഉള്ളെങ്കിലും അതെല്ലാം സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളാണെന്നും ഇത്തരമൊരു അവസരം കിട്ടിയതില്‍ താന്‍ വളരെ അവേശഭരിതാനാണെന്നും രാമചന്ദ്രന്‍ പറയുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ച് കൊണ്ട് 2016 നവംബര്‍ എട്ടിന് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ചരിത്രപരമായ പ്രസംഗം സിനിമയില്‍ രാമചന്ദ്രനിലൂടെ പുനരാവിഷ്‌കരിക്കുന്നുണ്ട്.

"</p

മുംബൈയില്‍ സ്റ്റെനോഗ്രാഫറായി ജോലി ചെയ്തിരുന്ന രാമചന്ദ്രന്‍ അതിനുശേഷം ഗള്‍ഫിലേക്ക് പോയി. ഇപ്പോള്‍ സ്വദേശമായ കണ്ണൂരില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. അഭിനയത്തില്‍ ആദ്യ ശ്രമമായിരുന്നു ഇതെന്നും താന്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാമചന്ദ്രന്‍ പറയുന്നു.

2018 എപ്രില്‍27 ന് ആയിരുന്നു സ്റ്റേറ്റ്‌മെന്റ് 8/11 റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുന്ന തീയതി നീട്ടിവച്ചിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍