UPDATES

ട്രെന്‍ഡിങ്ങ്

ഈ ആള്‍ദൈവം ഇത്തവണ ‘പിടിക്കപ്പെട്ടില്ല’; രാംപാലിനെ രണ്ട് കേസുകളില്‍ വെറുതെ വിട്ടു

അതേസമയം മറ്റ് കേസുകളുള്ളതിനാല്‍ രാംപാല്‍ ജയിലില്‍ തന്നെ കിടക്കും.

പിടിക്കപ്പെട്ട ആള്‍ദൈവങ്ങളുടെ ചെറിയ പട്ടികയിലേയ്ക്ക് ഇന്നലെ ഗുര്‍മീത് റാം റഹീം സിംഗ് നടന്നുകയറിയപ്പോള്‍ ആ പട്ടികയില്‍ നേരത്തെ ഇടം പിടിച്ച ഹരിയാനയിലെ തന്നെ മറ്റൊരു ആള്‍ദൈവം രാംപാലിന് ആശ്വാസം. ഹരിയാന ഹിസാറിലെ കോടതി രാംപാലിനെ രണ്ട് കേസുകളില്‍ വെറുതെ വിട്ടു. 2014ലെ ഒരു കലാപ കേസിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലി ചെയ്യുന്നത് തടസപ്പെടുത്തിയ മറ്റൊരു കേസിലുമാണ് ഹിസാര്‍ കോടതി രാംപാലിനെ കുറ്റവിമുക്തനാക്കിയത്. അതേസമയം മറ്റ് കേസുകളുള്ളതിനാല്‍ രാംപാല്‍ ജയിലില്‍ തന്നെ കിടക്കും. രാജ്യദ്രോഹ കുറ്റമുള്ളതും കൊലപാതകവുമായി ബന്ധപ്പെട്ടതുമായ കേസുകള്‍ കബീര്‍ പന്ത് നേതാവിന്റെ പേരിലുണ്ട്.

.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍