UPDATES

ട്രെന്‍ഡിങ്ങ്

ബീഫ് പാര്‍ട്ടി നടത്തിയ നാണംകെട്ട മലയാളികള്‍; ഗുര്‍മീതിന്‍റെ പഴയ ട്വീറ്റ്

വന്‍ പിന്തുണയായിരുന്നു ഈ ട്വീറ്റിന് ആരാധകരില്‍ നിന്നും സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്നും

ബലാത്സംഗ കുറ്റത്തിന് ശിക്ഷ കാത്തു കഴിയുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം മുമ്പ് കേരളത്തില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ സമയത്തും വിദ്വേഷ ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മെയ് 30-നായിരുന്നു ഗുര്‍മീതിന്റെ ട്വീറ്റ്. ഇതിന് അനുയായികളുടെ വന്‍ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു.

ഹരിയാനയും പഞ്ചാബും കഴിഞ്ഞാല്‍ ഗുര്‍മീത് ഏറ്റവും കുടുതല്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നു കൂടിയായിരുന്നു കേരളം. സംസ്ഥാനത്ത് ഇടുക്കി, വയനാട് ജില്ലകളിലായി നിരവധി റിയല്‍ എസ്‌റ്റേറ്റ് പരിപാടികളും ഇയാള്‍ നടത്തിയിരുന്നതായും പാവപ്പെട്ടവരെ തന്റെ അനുയായികളാക്കാന്‍ ശ്രമം നടത്തിയിരുന്നതായും നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധം അലയടിച്ചതും ഇതിനോടുള്ള പ്രതിഷേധ സൂചകമായി പലയിടത്തും ബീഫ് ഫെസ്റ്റിവലുകള്‍ നടത്തിയതും. എന്നാല്‍ കേരളത്തില്‍ പലയിടത്തും ബീഫ് പാര്‍ട്ടി നടത്തുന്നുവെന്നും അത് തന്നെ അലോസരപ്പെടുത്തിയെന്നും ഇത്തരം ക്രൂര പ്രവര്‍ത്തികള്‍ ചെയ്യുന്ന ജനങ്ങള്‍ നാണക്കേടാണെന്നും ആയിരുന്നു ഗുര്‍മീതിന്റെ ട്വീറ്റ്.

വന്‍ പ്രതികരണമായിരുന്നു ഗുര്‍മീതിന്റെ ട്വീറ്റിന് ആരാധകരില്‍ നിന്നും സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചത്. അവര്‍ക്ക് കുറച്ച് ജ്ഞാനം പകര്‍ന്നു കൊടുക്കൂ ബാബ എന്നായിരുന്നു ഒരാളുടെ ട്വീറ്റ്.

ഇത്തരത്തില്‍ ക്രൂരന്മാരും മനുഷ്യത്വമില്ലാത്തവരുമായവര്‍ക്ക് കടുത്ത ശിക്ഷ അപ്പോള്‍ തന്നെ നല്‍കണമെന്നാണ് ഹണിപ്രീത് ഇന്‍സാന്‍ എന്ന ഭക്തയുടെ കമന്റ്.

മനുഷ്യത്വം എന്താണെന്നൂം നേര്‍വഴി എന്താണെന്നും കേരളീയരെ പഠിപ്പിക്കാന്‍ താങ്കള്‍ക്ക് മാത്രമേ സാധിക്കൂ എന്നായിരുന്നു പരംജിത് കൗര്‍ എന്ന സ്ത്രീയുടെ കമന്റ്. ഇത്ര നാണം കെട്ട കേരളീയരെ അനുഗ്രിക്കൂ ബാബ എന്നും അവര്‍ പറയുന്നുണ്ട്.

ഇന്ത്യക്കാരെന്ന് കേരളീയരെ വിളിക്കുന്നത് നാണക്കേടാണ് എന്നാണ് ഒരു ആരാധകന്റെ ട്വീറ്റ്. ഇത്തരം ക്രൂരരായ ആളുകളെ തൂക്കിലേറ്റണമെന്നും ആവശ്യമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍