അഗര്‍ത്തലയിലെ പ്രജ്ഞ ഭവനില്‍ കമ്പ്യൂട്ടറൈസേഷനെക്കുറിച്ചുള്ള ഒരു വര്‍ക്ക്‌ഷോപ്പില്‍ സംസാരിക്കുമ്പോഴാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടയാരുന്നുവെന്ന് പറഞ്ഞത്
അമ്പത് വര്‍ഷം മാത്രം പഴക്കമുള്ള ഇന്റര്‍നെറ്റ് സൗകര്യം മഹാഭാരത കാലത്തും ഉപയോഗിച്ചിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞത്. അതേസമയം മുഖ്യമന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനമായ പതിനാറ് ‘തെളിവുകള്‍’ ചൂണ്ടിക്കാട്ടുകയാണ് ലേഖകന്‍.
1. രണ്ട് ലക്ഷം പദ്യങ്ങളുള്ള മഹാഭാരതം വ്യാസന്‍ ഓണ്‍ലൈന്‍ ആപ്പിലൂടെ സംസാരിച്ചാണ് എഴുതിയത്. ഒരു ജിബി പെന്‍ഡ്രൈവില്‍ അത് സൂക്ഷിച്ചു വയ്ക്കുകയും ചെയ്തു.
2. ഫാമിലി ഷെയറിംഗ് ഓപ്ഷന്‍ ഉപയോഗിച്ചാണ് പാണ്ടവര്‍ ഇന്റര്‌നെറ്റ് ഷെയര്‍ ചെയ്തിരുന്നത്. അതേസമയം കൗരവര്‍ ബിസിനസ് പാക്കേജ് അനുസരിച്ചുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ആണ് ഉപയോഗിച്ചത്.
3. ദ്രോണാചാര്യര്‍ നടത്തിയ പരീക്ഷണത്തിന് മുന്നോടിയായി അര്‍ജുനന്‍ ഓണ്‍ലൈനിലൂടെ ആയുധ അഭ്യാസം നടത്തിയിരുന്നു. അങ്ങനെയാണ് അനായാസം അദ്ദേഹം പക്ഷിയുടെ കണ്ണില്‍ തന്നെ അമ്പെയ്ത് കൊള്ളിച്ചത്.
4. ദ്രൗപതിയുടെ സ്വയംവരത്തിലെ ചതികള്‍ ഓണ്‍ലൈന്‍ വഴി ചോര്‍ന്നിരുന്നു. ഒരു ഡിസ്‌കില്‍ കറങ്ങിക്കൊണ്ടിരുന്ന മത്സ്യത്തിന്റെ കണ്ണിലേക്ക് ജലത്തില്‍ നോക്കി അമ്പെയ്ത് കൊള്ളിക്കാന്‍ അര്‍ജുനന് അങ്ങനെയാണ് സാധിച്ചത്.
5. പാണ്ഡവരെ വിവാഹം കഴിച്ച ശേഷം ഫേസ്ബുക്ക് സ്റ്റാറ്റസ് മാറ്റാന്‍ ദ്രൗപതി ഏറെ മാനസിക സംഘര്‍ഷം അനുഭവിച്ചു.
6. ധാരാളം ചതികള്‍ നിറഞ്ഞ കൊട്ടാരത്തില്‍ വച്ച് ദുര്യോധനന്‍ ദ്രൗപതിയാല്‍ അപമാനിക്കപ്പെട്ടു. പാണ്ഡവര്‍ വര്‍ദ്ധിത യാഥാര്‍ത്ഥ്യങ്ങളാണ് കൊട്ടാരത്തില്‍ തയ്യാറാക്കിയിരുന്നത്.
7. ദ്രോണാചാര്യര്‍ ആയുധ പരിശീലനം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ യൂടൂബിലൂടെയാണ് ഏകലവ്യന്‍ ആയുധ പരിശീലനം നേടിയത്.
8. അരക്കില്ലത്തില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ പാണ്ഡവര്‍ എല്ലാവരും ‘സുരക്ഷിതര്‍’ എന്ന് ഫേസ്ബുക്കില്‍ കുറിച്ചു.
9. ശകുനിയ്ക്ക് മാത്രം ഓണ്‍ലൈന്‍ ചതി കോഡുകള്‍ ലഭിച്ചതിനാലാണ് പകിട കളിയില്‍ പാണ്ഡവര്‍ പരാജയപ്പെട്ടത്.
10. ദ്രൗപതി അപമാനിക്കപ്പെട്ടതാണ് മഹാഭാരത കാലത്ത് ആദ്യമായി പുറത്തു വന്നതും വൈറലായതുമായ വീഡിയോ.
11. യുദ്ധത്തിനിടെ അര്‍ജ്ജുനനെ പ്രചോദിപ്പിക്കാന്‍ കൃഷ്ണന്‍ ഭഗവത് ഗീതയുടെ ഷെയര്‍ ചെയ്യപ്പെട്ട പിഡിഎഫ് ആണ് വായിച്ചത്.
12. 18 ദിവസം നീണ്ട യുദ്ധത്തിനിടെ ഭക്ഷണം എത്തിക്കാന്‍ ഉഡുപ്പി രാജാവിന് ഓണ്‍ലൈനിലൂടെയാണ് ഓര്‍ഡര്‍ നല്‍കിയത്.
13. അഭിമന്യൂ ചക്രായുധത്തിനുള്ളിലകപ്പെട്ട് കൊല്ലപ്പെട്ടപ്പോള്‍ പാണ്ഡവര്‍ തങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ കറുപ്പാക്കി.
14. അശ്വഥാത്മാവ് മരിച്ചുവെന്ന ഓണ്‍ലൈന്‍ വ്യാജ വാര്‍ത്ത പറഞ്ഞാണ് യുധിഷ്ഠിരന്‍ ദ്രോണാചാര്യരെ കൊലപ്പെടുത്തിയത്.
15. ജിയോഗ്രഫിക്കല്‍ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റവും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഉപയോഗിച്ചാണ് പാണ്ഡവര്‍ കുരുക്ഷേത്ര യുദ്ധം വിജയിച്ചത്.
16. യുദ്ധം അവസാനിച്ചതോടെ പാണ്ഡവര്‍ തങ്ങളുടെ ഫേസ്ബുക്ക് സ്റ്റാറ്റസ് സുമേരു പര്‍വതത്തിലേക്ക് യാത്ര ചെയ്യുന്നുവെന്ന് മാറ്റി. ഒരു നായയെയും ആ പോസ്റ്റില്‍ ടാഗ് ചെയ്തിരുന്നു.
അഗര്‍ത്തലയിലെ പ്രജ്ഞ ഭവനില്‍ കമ്പ്യൂട്ടറൈസേഷനെക്കുറിച്ചുള്ള ഒരു വര്‍ക്ക്‌ഷോപ്പില്‍ സംസാരിക്കുമ്പോഴാണ് ബിപ്ലവ് കുമാര്‍ മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടയാരുന്നുവെന്ന് പറഞ്ഞത്. ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും മഹാഭാരത കാലത്തേ ഉണ്ടായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
അന്ധനായ ധൃതരാഷ്ട്രര്‍ക്ക് കുരുക്ഷേത്ര യുദ്ധം വിവരിച്ചു നല്‍കാന്‍ സഞ്ജയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്നും അതിന്റെ അര്‍ത്ഥം ആ കാലത്തേ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നെന്നുമാണെന്നും മുഖ്യമന്ത്രി അതേക്കുറിച്ച് വിശദീകരിച്ചു. സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തവരെ പ്രശംസിക്കുന്നതിനൊപ്പം ഇന്ത്യയില്‍ തന്നെ ഈ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തതില്‍ താന്‍ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.