UPDATES

ട്രെന്‍ഡിങ്ങ്

മതപരിവര്‍ത്തനം സമ്മതിച്ച് പോപ്പുലര്‍ ഫ്രണ്ട്; ഇന്ത്യ ഇസ്ലാമിക രാജ്യമാക്കുക ലക്ഷ്യമെന്നും പിഎഫ്‌ഐ ; ഒളിക്യാമറ ദൃശ്യം പുറത്ത്

പോപ്പുലര്‍ഫ്രണ്ടിനും സത്യസരണിക്കും ഹവാല ഫണ്ടാണ്‌ ലഭിക്കുന്നതെന്നു അഹമ്മദ് ഷെരീഫ് പറയുന്നതും വിഡീയോയില്‍ ഉണ്ട്

മതപരിവര്‍ത്തനം നടത്താറുണ്ടെന്നും ഹവാല പണം കൈപറ്റാറുണ്ടെന്നും സമ്മതിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍. ഇന്ത്യ ടുഡെുയുടെ സറ്റിങ് ഒപ്പറേഷനിലാണ് നേതാക്കളുടെ വെളിപ്പെടുത്തല്‍ പുറത്തായത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വിമണ്‍സ് വിഭാഗമായ വിമണ്‍സ് ഫ്രണ്ട്് അദ്ധ്യക്ഷ എഎസ് സൈനബ, പിഎഫ്‌ഐ സ്ഥാപക നേതാവും തേജസ് ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷെരീഫ് എന്നിവരാണ് മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ നടത്താറുണ്ടെന്നും ഹവാല പണം കൈപ്പറ്റാറുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.

വെളിപ്പെടുത്തലിന്റെ വീഡിയോ ദൃശ്യം ഇന്ത്യ ടുഡെ പുറത്തുവിട്ടിട്ടുണ്ട്്. ആദ്യം ഇന്ത്യയിലും പിന്നീട് ലോകം മുഴുവനും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഹമ്മദ് ഷരീഫ് പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മതപരിവര്‍ത്തന കേന്ദ്രങ്ങളെ ചാരിറ്റബിള്‍ സ്ഥാപനമെന്നോ വിദ്യാഭ്യാസ കേന്ദ്രമെന്നോ ആണ് വിളിക്കാറുളളതെന്ന്് വനിതാ നേതാവ് സൈനബ വെളിപ്പെടുത്തുന്നതും വിഡിയോവിലുണ്ട്. മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സത്യസരണിയെ അത്തരം സ്ഥാനപനമായാണ് വിളിക്കാറുളളതെന്നും സൈനബ പറയുന്നു. മതം മാറുന്നവര്‍ അവിടെ താമസിച്ചു മതം മാറുകയും അല്ലേ ചെയ്യുന്നതെന്ന് ചോദ്യത്തിനും സൈനബെ അതെ എന്നാണ് മറുപടി നല്‍കുന്നത്.

മതം മാറിയ ശേഷം ഈ വിവരം അവര്‍ പുറത്ത് പറയില്ലെ എന്ന ചോദ്യത്തിനു അവര്‍ മതം മാറിയ ശേഷമല്ലെ പുറത്തുപോകുന്നതെന്നാണ് സൈനബയുടെ മറുചോദ്യം. ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന രീതിയെ പറ്റിയും സൈനബ വിശദീകരിക്കുന്നുണ്ട്. 15-16 പേരെ ഉള്‍പ്പെടുത്തി ട്രസറ്റ് ഉണ്ടാക്കിയാണ് ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നത്. അവിടെ പളളി, ഭക്ഷണ-താമസ സൗകര്യം എന്നിവ സ്ഥാപിക്കും. ശേഷം ട്രസറ്റിനു കീഴില്‍ സൊസൈറ്റി രജിസറ്റര്‍ ചെയ്യുമെന്നും വനിത നേതാവ് വെളിപ്പെടുത്തി. മതം മാറിയവര്‍ക്ക് അതിനുളള സര്‍ട്ടീഫിക്കറ്റുകള്‍ നല്‍കുന്നതിനു മറ്റ് സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തി. പോപ്പുലര്‍ഫ്രണ്ടിനും സത്യസരണിക്കും ഹവാല ഫണ്ടാണ്‌ ലഭിക്കുന്നതെന്നു അഹമ്മദ് ഷെരീഫ് പറയുന്നതും വിഡീയോയില്‍ ഉണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍