UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒറ്റപ്പെട്ടുപോയവര്‍ക്ക് സഹായമെത്തിക്കാന്‍ ചെയ്യേണ്ടത്

കുടുങ്ങിക്കിടക്കുന്ന ജനങ്ങള്‍ പരിഭ്രാന്തരാകാതെ സ്ഥലം എവിടെ എന്നത് സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാക്കാന്‍ ശ്രമിക്കുന്നത് ഗുണകരമാകും

ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി സന്ദേശങ്ങളാണ് സംസ്ഥാന കണ്‍ട്രോള്‍ റൂമില്‍ വിവിധ സ്രോതസുകളില്‍ നിന്നും ലഭിക്കുന്നത്. ഇവ പരിശോധിച്ച് കുടുങ്ങി കിടക്കുന്നവരുടെ വിവരങ്ങള്‍ ജിയോ ടാഗിന്റെ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമില്‍ ക്രോഡീകരിക്കും. ഇവ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. പൊലീസ്, നേവി, എന്‍ ഡി ആര്‍ എഫ് തുടങ്ങിയ ദൗത്യസേനങ്ങള്‍ക്കും ഇത് കൈമാറും. കുടുങ്ങിക്കിടക്കുന്ന ജനങ്ങള്‍ പരിഭ്രാന്തരാകാതെ സ്ഥലം എവിടെ എന്നത് സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാക്കാന്‍ ശ്രമിക്കുന്നത് ഗുണകരമാകും. കണ്‍ട്രോള്‍ റൂം നമ്പറുകളിലേക്ക് പേരും ലൊക്കേഷനും അയക്കണം. മൊബൈല്‍ ഫോണില്‍ നിന്നും www.keralarescue.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ‘request for help’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്തു അകത്തെ പേജില്‍ ‘allow location’, ok കൊടുത്താല്‍ പ്രദേശം മനസിലാക്കാം. നിര്‍ദിഷ്ട വിവരങ്ങള്‍ കൂടി നല്‍കിയ ശേഷം ‘need rescue’ സെലക്ട് ചെയ്തു സമര്‍പ്പിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാകും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍