UPDATES

ട്രെന്‍ഡിങ്ങ്

അഴിമുഖം ഇംപാക്ട്: പോര്‍ച്ചുഗലിലെ ദലിത് വിദ്യാര്‍ത്ഥിനിയുടെ ഫീസ് സര്‍ക്കാര്‍ അടയ്ക്കുമെന്ന് മന്ത്രി

പ്രതിപക്ഷ നേതാവിന് നല്‍കിയ ഉറപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്

പോര്‍ച്ചുഗലിലെ പ്രശസ്തമായ കോയംബ്ര സര്‍വകലാശാലയിലെ മലയാളിയായ ദലിത് വിദ്യാര്‍ത്ഥിയുടെ ഫീസ് സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കുമെന്ന് മന്ത്രി എകെ ബാലന്‍ ഉറപ്പു നല്‍കി. ഇന്ന് വൈകുന്നേരം ഫീസ് അടച്ചില്ലെങ്കില്‍ സര്‍വകലാശാലയില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്യുമെന്ന അവസ്ഥയിലായിരുന്നു റിമ. റിമയുടെ വാര്‍ത്ത അഴിമുഖം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും ഈ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.

പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തയച്ചിരുന്നു. സംഭവത്തിന് വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചതോടെ നിരവധി പേര്‍ സഹായധനവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഫീസ് സര്‍ക്കാര്‍ അടയ്ക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പ്രതിപക്ഷ നേതാവിന് ഉറപ്പു നല്‍കുകയായിരുന്നു. ഇന്ന് അടയ്‌ക്കേണ്ട 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കുമെന്നും ബാക്കി തുക ഘട്ടംഘട്ടമായി നല്‍കുമെന്നുമാണ് മന്ത്രി പ്രതിപക്ഷ നേതാവിന് നല്‍കിയിരിക്കുന്ന ഉറപ്പ്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും പ്രതിപക്ഷ നേതാവും റിമയുടെ വീട്ടില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

also read: സര്‍ക്കാരിനോട്: ഇന്നാണ് അവസാന തീയതി; പോര്‍ച്ചുഗലില്‍ നിന്നും ദളിത് പെണ്‍കുട്ടിയുടെ അപേക്ഷ/വീഡിയോ

15 ലക്ഷം രൂപയാണ് റിമ ഫീസ് ആയി നല്‍കേണ്ടതെന്നും ഒരു നിര്‍ദ്ദന പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബത്തില്‍പ്പെട്ട ഈ വിദ്യാര്‍ത്ഥിനിയ്ക്ക് അത് നല്‍കാനാകില്ലെന്നും പ്രതിപക്ഷ നേതാവിന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ വിദേശ പഠനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരില്‍ നിന്നും നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യം ഈ വിദ്യാര്‍ത്ഥിനിയ്ക്ക് നിഷേധിച്ചിരിക്കുകയാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പട്ടികജാതി വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിട്ടും അനുകൂല നടപടികള്‍ സ്വീകരിച്ചതായി കാണുന്നില്ല. ഇന്ന് രാത്രി 9.30ന് മുമ്പായി ഫീസ് അടച്ചില്ലെങ്കില്‍ ഈ വിദ്യാര്‍ത്ഥിനിയ്ക്ക് കോളേജില്‍ നിന്നും പുറത്ത് പോകേണ്ടി വരുമെന്നും ചെന്നിത്തലയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ കത്തിനുള്ള സര്‍ക്കാരിന്റെ അടിയന്തര മറുപടിയായാണ് മന്ത്രി ബാലന്‍ റീമയുടെ ഫീസ് അടയ്ക്കാമെന്ന് ഉറപ്പു നല്‍കിയിരിക്കുന്നത്.

also read: മന്ത്രി, എന്താണ് എനിക്കുള്ള അയോഗ്യത? ഒരു പുലയ പെണ്‍കുട്ടി വിദേശത്തൊന്നും പോയി പഠിക്കേണ്ട എന്നതാണോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍