UPDATES

ട്രെന്‍ഡിങ്ങ്

റോഹിങ്ക്യന്‍ സ്ത്രീകളെ മ്യാന്‍മര്‍ സൈന്യം കൂട്ടബലാത്സംഗം ചെയ്തു: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ബലാത്സംഗത്തിനിരയായവര്‍, സന്നദ്ധസംഘടനകള്‍, ബംഗ്ലാദേശിലെ ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്

റോഹിങ്ക്യന്‍ സ്ത്രീകളെ മ്യന്‍മര്‍ സൈന്യം കൂട്ടബലാത്സംഗം ചെയ്്തതായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യുമന്‍ റൈറ്റ് വാച്ച് റിപ്പോര്‍ട്ട് ചെയ്തു. റോഹിങ്ക്യകള്‍ക്കുനേരെയുളള മ്യാന്‍മര്‍ സൈന്യത്തിന്റെ നടപടി പൈശാചികവും മനുഷ്യത്വവിരുദ്ധവുമാണെന്ന് സംഘടന വിലയിരുത്തി.

ബലാത്സംഗത്തിനിരയായവര്‍, സന്നദ്ധസംഘടനകള്‍, ബംഗ്ലാദേശിലെ ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും ക്രൂരപീഡനത്തിന് ഇരയാക്കുമ്പോള്‍ അവര്‍ നാടുവിടാന്‍ തയ്യാറാകുന്നു. അതിനാല്‍ മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യകളെ ഒഴിപ്പിക്കാനുളള പ്രധാന മാര്‍ഗമായാണ് ബലാത്സംഗത്തെ കാണുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ സ്്‌കൈ വീലര്‍ പറഞ്ഞു.

സൈന്യത്തിന്റെ ലക്ഷ്യം റോഹിങ്ക്യകളെ മ്യാന്‍മറില്‍ നിന്ന്് വംശീയമായി ഉന്മൂലനം ചെയ്യുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന ആരോപിച്ചു. എന്നാല്‍, ആഗസറ്റ് 15 ന് പൊലീസ് ആസ്ഥാനം ആക്രമിച്ച റോഹിങ്ക്യകളെ ഒഴിപ്പിക്കുന്ന നടപടിയാണ് മ്യാന്‍മറില്‍ നടക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ആക്രമണത്തെ തുടര്‍ന്ന് 6 ലക്ഷത്തില്‍ റോഹിങ്ക്യക്കാര്‍ ഇതുവരെ ബംഗ്ലാദേശില്‍ അഭയം തേടിയതായി യുഎന്‍ തന്നെ സ്ഥിതീകരിച്ചിട്ടുണ്ട്്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍