UPDATES

ട്രെന്‍ഡിങ്ങ്

സെബാസ്റ്റ്യന്‍ പോളിനെതിരെ മകന്റെ വിയോജനക്കുറിപ്പ്

ക്രിസ്തുവിനോടും മദനിയോടും ദിലീപിനെ ഉപമിച്ച് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തിന് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് സൗത്ത് ലൈവ് ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തിനെതിരെ മകന്‍ റോണ്‍ ബാസ്റ്റ്യന്‍ രംഗത്ത്. അഭിഭാഷകനായ റോണ്‍ സെബാസ്റ്റിയന്‍ പോളിന് കീഴില്‍ തന്നെയാണ് പ്രാക്ടീസ് ചെയ്യുന്നത്.

‘2017 സെപ്തംബര്‍ 10ന് സൗത്ത് ലൈവില്‍ ചീഫ് എഡിറ്റര്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു’ എന്നാണ് റോണിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ക്രിസ്തുവിനോടും മദനിയോടും ദിലീപിനെ ഉപമിച്ച് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തിന് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മകനും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍