UPDATES

ട്രെന്‍ഡിങ്ങ്

ഇരുന്നൂറ് രൂപ നോട്ടിന് ഇളംമഞ്ഞ നിറം; നോട്ടില്‍ സാഞ്ചി സ്തൂപവും

നിലവില്‍ നൂറിനും അഞ്ഞൂറിനും ഇടയില്‍ കറന്‍സികളൊന്നും ഇല്ലാത്തതിനാല്‍ 200 രൂപ നോട്ടുകള്‍ക്ക് വ്യാപകമായ സ്വീകാര്യത ലഭിക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന 200 രൂപ നോട്ടിന് ഇളംമഞ്ഞ നിറം. നാളെ മുതല്‍ റിസര്‍വ് ബാങ്ക് ശാഖകളില്‍ നിന്നും ഏതാനും മറ്റ് ബാങ്കുകളില്‍ നിന്നും 200 രൂപ നോട്ടുകള്‍ ലഭ്യമാകും.

പുതിയ മഹാത്മഗാന്ധി സീരീസിലാണ് പുതിയ 200 രൂപ നോട്ടുകള്‍ ഇറക്കുന്നതെന്ന് ഇന്ന് ആര്‍ബിഐ പുറത്തുവിട്ട പത്രക്കുറിപ്പില്‍ അറിയിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേലിന്റെ ഒപ്പിനൊപ്പം സാഞ്ചി സ്തൂപത്തിന്റെ രൂപം റിവേഴ്‌സായും നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാത്മഗാന്ധിയുടെ ചിത്രം മുന്‍വശത്തും ഹംപി ക്ഷേത്രത്തിന്റെ ചിത്രം പിന്‍വശത്തും ഉള്‍പ്പെടുത്തി പുതിയ 50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്രബാങ്ക് ഈമാസം 18ന് അറിയിപ്പ് ഇറക്കിയിരുന്നു. പഴയ അമ്പത് രൂപ നോട്ടുകള്‍ വിപണിയില്‍ തുടര്‍ന്നും ഉപയോഗിക്കാമെന്നും ഈ അറിയിപ്പില്‍ പറയുന്നു.

നിലവില്‍ നൂറിനും അഞ്ഞൂറിനും ഇടയില്‍ കറന്‍സികളൊന്നും ഇല്ലാത്തതിനാല്‍ 200 രൂപ നോട്ടുകള്‍ക്ക് വ്യാപകമായ സ്വീകാര്യത ലഭിക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ പുതിയ നോട്ടുകള്‍ എല്ലായിത്തും ലഭ്യമാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ച് കഴിഞ്ഞു. കഴിഞ്ഞവര്‍ഷം നവംബറില്‍ കള്ളപ്പണം ഇല്ലാതാക്കാന്‍ എന്ന് അവകാശപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് പുതിയ 500 രൂപ, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. പഴയ ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷമായിരുന്നു ഇത്. ഇതിനെ തുടര്‍ന്ന് രാജ്യത്ത് രൂപപ്പെട്ട നോട്ട് ക്ഷാമം ഇതുവരെയും പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ 2000 രൂപ നോട്ടുകളുടെ പ്രിന്റിംഗ് റിസര്‍വ് ബാങ്ക് നിര്‍ത്തുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍