UPDATES

വിപണി/സാമ്പത്തികം

220 കോടിയുടെ ബാങ്ക് തട്ടിപ്പ്: വഞ്ചിക്കപ്പെട്ടവരില്‍ കൊച്ചി ടസ്‌കേര്‍സും

ഏഴു കമ്പനികളുടെ സ്ഥിരനിക്ഷേപത്തിന്റെ പേരില്‍ മനേജറുമായി ഒത്തുകളിച്ച് ബരോട്ട് ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് 220 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്‌

ദേനാ ബാങ്ക് തട്ടിപ്പ് കേസ് 2011 ഐപിഎല്‍ കളിച്ച കൊച്ചി ടസ്‌കേര്‍സ് ടീം ഉടമ രണ്ടേസ്‌വൗസ് സ്‌പോര്‍ടസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമയിലേക്കും അന്വേഷണമെന്ന് എന്‍ഫോഴസ്‌മെന്റ് ഡയരകട്രേറ്റ്. കൊച്ചി ടസ്‌കേര്‍സിനു പുറമെ പിജി ഫോയില്‍സ്, എസ്സല്‍ ശ്യാം ടെക്കനോളജീസ് പ്രവൈറ്റ് ലിമിറ്റഡ് തുടങ്ങി മറ്റുചില കമ്പനികളിലേക്കും അന്വേഷണം നീളുമെന്ന് സൂചനയുണ്ട്. കളളപ്പണ നിരോധന നിയമപ്രകാരമാണ് അന്വേഷണം.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോറൂം ഗ്രൂപ്പിലെ ഉദ്യോഗസ്ഥന്‍ നടത്തിയ 220 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഷോറും ഗ്രൂപ്പിന്റെ മുതിര്‍ന്ന വൈസ് പ്രസിഡണ്ട് വിമല്‍ ബരോട്ട് എഴ് കമ്പനികളുടെനിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയെന്നും തെളിഞ്ഞതിനെ തുടര്‍ന്നാണ് ഐപിഎല്‍ ഉടമ അടക്കുമുളള കമ്പനികളിലേക്ക്‌ അന്വേഷണം നീളുന്നതെന്ന് ഇഡി സോഴ്‌സിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സപ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ദേനാബാങ്കിന്റെ മുംബൈ ബ്രാഞ്ച് മനേജറുമായി ചേര്‍ന്ന് വിമല്‍ ബരോട്ട് നിക്ഷേപ തട്ടിപ്പു നടത്തുകയായിരുന്നു. ഏഴു കമ്പനികളുടെ സ്ഥിരനിക്ഷേപത്തിന്റെ പേരില്‍ മനേജറുമായി ഒത്തുകളിച്ച് ബരോട്ട് ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് 220 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍