UPDATES

ട്രെയിനില്‍ ആര്‍എസ്എസുകാരുമെന്ന് മനിതി സംഘാംഗം: ആക്രമണ ഭീതിയില്‍ യാത്ര

വാതിലില്‍ തട്ടിവിളിച്ച് ഇവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍

മുഖ്യമന്ത്രിയെ കാണാനെത്തി മനിതി സംഘം കയറിയ ട്രെയിനില്‍ ആര്‍എസ്എസുകാരും കയറിയിട്ടുണ്ടെന്ന് സംഘത്തിലെ അംഗമായ വസുമതി. നേരത്തെ ഇവര്‍ റെയില്‍വേസ്റ്റേഷനിലെത്തിയപ്പോള്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാര്‍ എത്തിയപ്പോഴേക്കും പോലീസ് ഇവരെ ട്രെയിനുള്ളിലാക്കി വാതിലുകള്‍ അടച്ചെങ്കിലും അസഭ്യ വര്‍ഷവുമായി ഓടിയടുത്തു.

യുവതികളെ ഇറക്കിവിടണമെന്നായിരുന്നു ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. യുവതികളെ വികലാംഗര്‍ക്കുള്ള കോച്ചില്‍ കയറ്റിയതിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. അതേസമയം തങ്ങള്‍ കയറിയ ട്രെയിനില്‍ ആര്‍എസ്എസുകാരും കയറിയിട്ടുണ്ടെന്നാണ് സംഘാംഗമായ വസുമതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്.

‘ഞങ്ങള്‍ ചെന്നൈയിലേക്ക് പോയ്‌ക്കോണ്ടിരിക്കുകയാണ്. എല്ലാ സ്‌റ്റേഷനുകളിലും ആര്‍എസ്എസുകാര്‍ വരുന്നുണ്ട്. വാതില്‍ തട്ടിവിളിച്ച് ഇറങ്ങാന്‍ പറയുന്നു. ഭയങ്കരമായി തെറി പറയുന്നു. ചില സ്റ്റേഷനുകളില്‍ ഞങ്ങളെ മുട്ടയെറിഞ്ഞു. ഈ ട്രെയിനില്‍ തന്നെ അവര്‍ കയറിയിട്ടുണ്ട്. ഞങ്ങളെ ഇറക്കിവിടാന്‍ നോക്കുകയാണ്’. എന്നാണ് അവര്‍ പറഞ്ഞത്.

ഭയന്നു വിറച്ചാണ് ഇവര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത്. തിരികെ വരുമെന്ന് പറഞ്ഞ് ശബരിമലയില്‍ നിന്നും മടങ്ങിപ്പോയ ഇവരെ ഭയപ്പെടുത്തി തിരിച്ചു വരുന്നതും തടയാനാണ് ആര്‍എസ്എസ് ശ്രമം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍