UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല വിഷയത്തില്‍ മാതൃഭൂമി റിപ്പോർട്ടിങ്ങിനെ അഭിനന്ദിച്ച് ആര്‍.എസ്.എസ് മുഖപത്രം

ശബരിമല വിഷയത്തില്‍ ജനം ടിവിയുടെ റിപ്പോര്‍ട്ടിങ്ങിനെ അഭിനന്ദിച്ചുകൊണ്ടുള്ള ലേഖനത്തിലാണ് മാതൃഭൂമിയുടെ കാര്യം എടുത്തു പറയുന്നത്.‘

ശബരിമല വിഷയത്തില്‍ മാതൃഭൂമി ന്യൂസിനെ അഭിനന്ദിച്ച് ആര്‍.എസ്.എസ് മുഖപത്രത്തില്‍ ലേഖനം. മാതൃഭൂമി അവരുടെ ഹിന്ദുവിരുദ്ധ നിലപാടുകളില്‍ ഒരു പരിധിവരെ വെള്ളം ചേര്‍ത്തുകൊണ്ട് ശബരിമല വിഷയത്തില്‍ നിലകൊണ്ടുവെന്നാണ് ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തില്‍ പറയുന്നത്.

ശബരിമല വിഷയത്തില്‍ ജനം ടിവിയുടെ റിപ്പോര്‍ട്ടിങ്ങിനെ അഭിനന്ദിച്ചുകൊണ്ടുള്ള ലേഖനത്തിലാണ് മാതൃഭൂമിയുടെ കാര്യം എടുത്തു പറയുന്നത്.‘ ജനം.ടിവി മലയാളത്തിലെ ഏക നാഷണലിസ്റ്റ് ന്യൂസ് ചാനല്‍, ബാര്‍ക് റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് മാതൃഭൂമിയുടെ നിലപാടുമാറ്റത്തെ അഭിനന്ദിക്കുന്നത്.

‘പ്രേക്ഷകരില്‍ നിന്നും എതിര്‍പ്പുയര്‍ന്നതോടെ മാതൃഭൂമി ന്യൂസ് ചാനല്‍ അവരുടെ ഹിന്ദു വിരുദ്ധ കാഴ്ചപ്പാട് ഒരു പരിധിവരെ മയപ്പെടുത്തി. പ്രത്യേകിച്ച് ശബരിമല വിഷയത്തില്‍. ഏറ്റവും ഒടുവിലത്തെ ബാര്‍ക് റേറ്റിങ്ങില്‍ ഇത് പ്രതിഫലിക്കുകയും ചെയ്തു. ചാനല്‍ മനോരമ ന്യൂസിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തി.’ എന്നാണ് ലേഖനത്തില്‍ പറയുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടു മാതൃഭൂമി പത്രത്തിന്റെയും, ചാനലിന്റെയും നിലപാടുകൾക്ക് നേരെ നവമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. മാതൃഭൂമി വാരികയുടെ എഡിറ്റർ സ്ഥാനത്തു നിന്നും കമൽറാം സജീവിന്റെ നീക്കിയത് വലിയ ചർച്ചകൾക്കും വഴി തെളിയിച്ചിരുന്നു.

എഴുത്തുകാരൻ എസ് ഹരീഷ് മാതൃഭൂമിയുടെ നിലപാടുകൾക്ക് നേരെ പരസ്യമായി രംഗത്ത് വന്നിരുന്നു. മീശ’ നോവൽ പ്രസിദ്ധീകരിച്ചതിന് തുടര്ന്നുള്ള വിവാദങ്ങൾക്ക് ശേഷം മാതൃഭൂമി പത്രത്തിനുണ്ടായ മാറ്റം തന്നെ നിരാശനാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആഴ്ചപതിപ്പിന്റെ പത്രാധിപർ കമകമല്‍റാമിന് ജോലി നഷ്ടമായത്. സംഘപരിവാറിന് കീഴടങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ പത്രത്തില്‍ കാണുന്നത്. എന്നാല്‍ വായനക്കാരിലെ പുതിയ തലമുറയില്‍ പ്രതീക്ഷയുണ്ട്.

മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് ‘മലയാളസാഹിത്യം; മീശയ്ക്ക് മുന്‍പും പിന്‍പും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുറിവില്‍ വിഷം പുരട്ടുന്ന ചാനല്‍ മുറിയിലെ ‘കോട്ടിട്ട ജഡ്ജി’മാര്‍ കേരളത്തോട് ചെയ്യുന്നത്

‘മീശ’ യ്ക്ക് ശേഷം മാതൃഭൂമി സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് എസ് ഹരീഷ് : വായനക്കാരിലെ പുതിയ തലമുറയില്‍ പ്രതീക്ഷയുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍