UPDATES

വായന/സംസ്കാരം

‘ഹൈന്ദവ വിരുദ്ധ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്നില്ല’ എന്ന ബോര്‍ഡ് വയ്ക്കണം; ഡിസി ബുക്ക്സിന്റെ പുസ്തകങ്ങള്‍ തടഞ്ഞ് ആര്‍എസ്എസ്

ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെയുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡിസിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും മേള നടത്താന്‍ അനുവദിക്കാനാവില്ലെന്നുമായിരുന്നു അവരുടെ നിലപാട്.

ഡിസിബുക്കിസിന്റെ പുസ്തകവുമായി എത്തിയ വണ്ടി തടഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. തൃശൂരില്‍ ഇന്ന് തുടങ്ങുന്ന ഡിസി ബുക്സിന്റെ പുസ്തക മേളയ്ക്കായി കൊണ്ടുവന്ന പുസ്തകങ്ങളാണ് തടഞ്ഞത്. പാറമേക്കാവ് അഗ്രശാലയിലാണ് വര്‍ഷങ്ങളായി ഡിസി ബുക്സിന്റെ പുസ്തകമേള നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ പുസ്തകങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കക്കാന്‍ സമ്മതിക്കാതെ തടയുകയായിരുന്നു ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍.

എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ചതാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നത്. ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെയുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡിസിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും മേള നടത്താന്‍ അനുവദിക്കാനാവില്ലെന്നുമായിരുന്നു അവരുടെ നിലപാട്. ഇന്നലെ വൈകീട്ടാണ് കോട്ടയത്ത് നിന്ന് പുസ്തകങ്ങളടങ്ങിയ വാഹനം പാറമേക്കാവ് അഗ്രശാലയിലെത്തിയത്.

വിവരമറിഞ്ഞ് ദേവസ്വത്തിലെ ബിജെപി അനുഭാവികള്‍ എതിര്‍പ്പുമായി ആദ്യം രംഗത്തെത്തി. തുടര്‍ന്ന് പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുമെത്തി. ദേവസ്വം അധികൃതരും ഡിസി ബുക്സ് പ്രതിനിധികളും പ്രതിഷേധക്കാരുമായി സംസാരിച്ചുവെങ്കിലും വിട്ടുവീഴ്ചക്ക് അവര്‍ തയ്യാറായില്ല. പ്രതിഷേധം രൂക്ഷമായതോടെ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി.

പുസ്തകമേള നടക്കുന്ന ഹാളിന് മുന്നില്‍ ‘ഹൈന്ദവ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ല’ എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാല്‍ മേള നടത്താന്‍ സമ്മതിക്കാമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. തങ്ങള്‍ക്ക് ഇതില്‍ തീരുമാനമെടുക്കാനാവില്ലെന്ന് ഡിസി പ്രതിനിധികള്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം – ‘മേളയ്ക്കായി ഡിസി ബുക്ക്‌സ്, ഹാള്‍ മുന്‍കൂര്‍ തുക നല്‍കി ബുക്ക് ചെയ്തിരുന്നു. മേളയ്ക്കായി ദേവസ്വം ഹാള്‍ നേരത്തെ തന്നെ ഡിസി അധികൃതര്‍ ബുക്ക് ചെയ്തിരുന്നു. ഇതിന് പ്രത്യേകം കരാറുണ്ടാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നെങ്കില്‍ മാത്രമേ ദേവസ്വം ഇടപെടേണ്ടതുള്ളൂ’ എന്നാണ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പ്രതികരിച്ചത്.

എന്നാല്‍ മാനേജിങ് കമ്മിറ്റിയംഗവും ബി.ജെ.പി നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ കെ.മഹേഷ് പറയുന്നത്, ‘മീശ’ വിവാദത്തിന് ശേഷം ചേര്‍ന്ന ദേവസ്വം മാനേജിങ് കമ്മിറ്റിയില്‍ അഗ്രശാല, പുസ്തകമേളകള്‍ക്കായി വിട്ടു നല്‍കേണ്ട എന്ന് തീരുമാനിച്ചിരുന്നതാണ്. കമ്മിറ്റിയംഗങ്ങള്‍ അറിയാതെയാണ് ഇപ്പോള്‍ ഹാള്‍ അനുവദിച്ചിരിക്കുന്നത്’ എന്നാണ്.

കോട്ടയത്ത് നിന്ന് ഡിസി ബുക്സിന്റെ സെയില്‍സ് മാനേജര്‍ ഇന്ന് തൃശൂരിലെത്തി ചര്‍ച്ച നടത്തിയ ശേഷം എന്തുവേണമെന്ന് തീരുമാനിക്കും.പുസ്തകങ്ങളുമായി വന്ന ഡിസി ബുക്ക്‌സിന്റെ വാഹനം പോലീസ് കാവലില്‍ തൃശ്ശൂരില്‍ തന്നെയാണ്.

എസ് ഹരീഷിന്റെ കഥയും സംഘപരിവാറിന്റെ സെമറ്റിക് ചിന്തകളും

ഇനിയാണ് എസ്.ഹരീഷ് ശരിക്കും വായിക്കപ്പെടാൻ പോകുന്നത്

മീശയിലെ ഇരുന്നൂറ്റി തൊണ്ണൂറ്റിനാലാം പേജ് കണ്ടു ഞെട്ടിയ മലയാളികളോട്, എന്തൊക്കെയാണ് നിങ്ങളുടെ വായനയുടെ ഭൂതകാലക്കുളിർ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍