UPDATES

ട്രെന്‍ഡിങ്ങ്

സെക്രട്ടറിയായിരുന്ന വകുപ്പിന്റെ തന്നെ മന്ത്രിയാകുന്ന അപൂര്‍വതയുമായി എസ് ജയശങ്കര്‍

മുന്‍ മോദി സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പിനെ വിജയകരമായി നയിച്ച സുഷമാ സ്വരാജിനെ ഒഴിവാക്കിയാണ് പര്‍ട്ടിയ്ക്ക് പുറത്തു നിന്നുള്ള ജയശങ്കറിനെ വകുപ്പ് ഏല്‍പ്പിക്കുന്നത്

കേന്ദ്രമന്ത്രിസഭയിലെ 25 മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശകാര്യ വകുപ്പിന്റെ സെക്രട്ടറിയായിരുന്ന എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയാകുന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. സ്വതന്ത്ര ഇന്ത്യയ്ക്ക് നാളിതുവരെ 29 വിദേശകാര്യ മന്ത്രിമാരാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ ആദ്യമായാണ് ഒരു മുന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന വ്യക്തി വിദേശകാര്യ മന്ത്രിയുമാകുന്നത്.

2015 ജനുവരി മുതല്‍ 2018 ജനുവരി വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു ജയശങ്കര്‍. മുന്‍ മോദി സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പിനെ വിജയകരമായി നയിച്ച സുഷമാ സ്വരാജിനെ ഒഴിവാക്കിയാണ് പര്‍ട്ടിയ്ക്ക് പുറത്തു നിന്നുള്ള ജയശങ്കറിനെ വകുപ്പ് ഏല്‍പ്പിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവുമധികം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ വകുപ്പാണ് വിദേശ, പ്രവാസകാര്യ വകുപ്പ്. എന്നിട്ടും ജയശങ്കറിന് അനുകൂലമായത് രാജ്യത്ത് ഏറ്റവുമധികം കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച വ്യക്തി എന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശകാര്യ നയങ്ങള്‍ക്കും അമേരിക്കയുമായുള്ള സഹകരണത്തിനും നിര്‍ണായകമായ പങ്ക് വഹിച്ചതുമാണ്.

മുന്‍ ചൈനീസ് അംബാസിഡറായിരുന്ന ജയശങ്കര്‍ ഡോക്ലാമില്‍ ഇന്ത്യ ചൈന സംഘര്‍ഷാവസ്ഥ നിലനിന്ന സമയത്ത് പ്രശ്‌നപരിഹാരത്തിന് നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയിരുന്നു. ഇത് ജയശങ്കറിനെ ശ്രദ്ധേയനാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയുമായി നടത്തിയ ഇടപാടുകളുടെയും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും ബുദ്ധികേന്ദ്രം ജയശങ്കറായിരുന്നു. ഇതെല്ലാമാണ് ഇക്കുറി വിദേശകാര്യ വകുപ്പ് ഇദ്ദേഹത്തെ തന്നെ ഏല്‍പ്പിക്കാന്‍ മോദിക്ക് ധൈര്യമേകുന്നത്.

read more:പട്ടാളക്കാരുടെ തോക്കിന്‍ മുനയില്‍ നിന്നും രക്ഷപ്പെട്ട 16 കാരിയായ വയലാര്‍ സമര പോരാളി; കമ്യൂണിസവും നാടകവും സിനിമയും നിറഞ്ഞ കാഞ്ചനയുടെ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍