UPDATES

ട്രെന്‍ഡിങ്ങ്

‘ലുലു മാളിൽ കയറിയിറങ്ങുന്ന പോലെയാണോ പതിനെട്ടാം പടി കയറുക’ : വത്സൻ തില്ലങ്കേരിയുടെ ആചാര ലംഘനത്തെ കുറിച്ച് ശോഭ സുരേന്ദ്രനോട് അഭിലാഷ് മോഹനൻ

മേൽശാന്തി അല്ലാതെ ആരും പതിനെട്ടാം പടി ഇറങ്ങാറില്ല, പടിക്കു അഭിമുഖമായി നിന്ന് പുറകോട്ടു ആണ് ഇറങ്ങാറ്

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുകയും അവിടം പ്രസംഗപീഠമാക്കിയും ആചാരം ലംഘിച്ച് ശബരിമല നിയന്ത്രിച്ച വല്‍സന്‍ തില്ലങ്കേരിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയിലൂടെ ഇങ്ങനെ കയറി ഇറങ്ങാന്‍ ഇതെന്താ ഷോപ്പിംഗ് മാളിലെ എസ്‌കുലേറ്ററാണോ എന്നായിരുന്നു ആചാര ലംഘനത്തെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനോട് അവതാരകന്‍ അഭിലാഷ് മോഹന്‍ ചോദിച്ചത്.

ആർ എസ് എസിന്റെ ആചാരങ്ങൾ എന്ന തലക്കെട്ടിൽ റിപ്പോട്ടർ ചാനലിൽ നടന്ന ചർച്ച ഏറെ പ്രക്ഷുബ്ദമായ രംഗങ്ങൾക്ക് വേദിയായി.

” ആർ എസ് എസ് ന്റെ സമുന്നത നേതാവ് വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ നിന്ന് കൊണ്ടാണ് പ്രസംഗിച്ചത് ! ഇത് കൃത്യമായ ആചാര ലംഘനമല്ലേ ? മേൽശാന്തി അല്ലാതെ ആരും പതിനെട്ടാം പടി ഇറങ്ങാറില്ല, പടിക്കു അഭിമുഖമായി നിന്ന് പുറകോട്ടു ആണ് ഇറങ്ങാറ്, ഇവിടെ വത്സൻ തില്ലങ്കേരി ലുലു മാളിലെ എസ്‌കലേറ്റർ പോലെ അങ്ങോട്ട് ഇറങ്ങുന്നു, ഇങ്ങോട്ടു ഇറങ്ങുന്നു ഇതെന്താണ്” ? ഇതായിരുന്നു അഭിലാഷിന്റെ ചോദ്യം.

ശ്രീമാന്‍ തില്ലങ്കേരി പ്രവര്‍ത്തകരെ ഒരു ഭാഗത്തേക്ക് മാറ്റാന്‍ വേണ്ടിയാണ് അത് ചെയ്തതെന്നും അത്തരമൊരു സാഹചര്യത്തെ കുറിച്ച് അദ്ദേഹം തന്നെ അതിനെ കുറിച്ച് വശിദീകരിച്ചതാണെന്നുമായിരുന്നു ശോഭയുടെ മറുപടി. ഒരു സ്ത്രീ ദര്‍ശനത്തിന് കയറി വരുമ്പോള്‍ ആളുകള്‍ കൂട്ടമായി തടയുമ്പോള്‍ അതില്‍ നിന്നും ആ സ്ത്രീയെ രക്ഷിക്കാന്‍ വേണ്ടി വെപ്രാളപ്പെട്ട് അദ്ദേഹം പണിയെടുത്തതാണോ പരിശ്രമിച്ചതാണോ നിങ്ങള്‍ തെറ്റായി കാണുന്നതെന്ന് ശോഭ തിരിച്ച് ചോദിച്ചു.

ശബരിമലയില്‍ താന്‍ ആചാര ലംഘനം നടത്തിയതായി സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ തുറന്നു സമ്മതിച്ചിരുന്നു. 18ാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറി നില്‍ക്കുകയും പ്രതിഷേധക്കാരോട് സംസാരിക്കുകയും ചെയ്തതാണ് വിവാദമായത്.

18ാം പടിയിൽ പുറം തിരിഞ്ഞു നിൽക്കുന്നത് ആചാര ലംഘനമാണ്, മാത്രമല്ല തന്ത്രിക്കും പന്തളം ‘രാജാവി’നും മാത്രമേ ശബരിമലയിലെ ആചാര പ്രകാരം ഇരുമുടിക്കെട്ടില്ലാതെ ഇത്തരത്തില്‍ പതിനെട്ടാം പടി കയറാന്‍ അവകാശമുള്ളൂ എന്നാണ് തന്ത്രിയും പറയുന്നത്.

വത്സൻ തില്ലങ്കേരിയുടെ ആചാര ലംഘനത്തെ കുറിച്ചുള്ള ചർച്ചയിൽ അഭിലാഷ് സർക്കാരിനെതിരെയും ചോദ്യങ്ങൾ ഉന്നയിച്ചു. ശബരിമലയിൽ വത്സൻ തില്ലങ്കേരിക്കു സൂപ്പർ ഡി ജി പി കളിക്കാൻ അവസരം ഒരുക്കി കൊടുത്തത് ആരാണെന്നും അഭിലാഷ് ചർച്ചയിൽ പങ്കെടുത്ത സി പി എം പ്രതിനിധി എൻ സി മോഹനനോടും ചോദിച്ചു

 

രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍

യുവതീപ്രവേശനം യാഥാര്‍ത്ഥ്യമാവാതെ വീണ്ടും ശബരിമല നടയടയ്ക്കുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍