UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല: ഐജി ശ്രീജിത്തിനെ മാറ്റി; എഡിജിപിയുടെ നേതൃത്വത്തില്‍ 3 ഐജിമാര്‍ക്ക് സുരക്ഷാ ചുമതല

തുലാമാസ പൂജ സമയത്തുണ്ടായ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന വിലയിരുത്തലില്‍ ചിത്തിര ആട്ടത്തിനായി നട തുറക്കുന്ന നവംബര്‍ അഞ്ചിന് ഉള്‍പ്പെടെ ജാഗ്രതാ നിര്‍ദേശവും വൻസുരക്ഷാ വിന്യാസവും

മണ്ഡല മകവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരമലയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടികളുമായി കേരള പോലീസ്.
തുലാമാസ പൂജ സമയത്തുണ്ടായ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന വിലയിരുത്തലില്‍ ചിത്തിര ആട്ടത്തിനായി നട തുറക്കുന്ന നവംബര്‍ അഞ്ചിന് ഉള്‍പ്പെടെ ജാഗ്രതാ നിര്‍ദേശവും പോലീസിന് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൂന്നാം തീയതി മുതല്‍ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വനിത പൊലീസ് അടക്കം ആയിരത്തി അഞ്ഞൂറിലേറെ പൊലീസിനെ വിന്യസിക്കും. ശബരിമല സുരക്ഷാ ചുമതലയിലുള്ള ഉന്നത ഉദ്യോഗസ്ഥരിലും മാറ്റം വരുത്തി. എഡി ജിപി, മുന്ന് ഐജിമാര്‍, അഞ്ച് എസ്പിമാര്‍ മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍.

എഡിജിപി അനില്‍കാന്തിനാണ് ശബരമ മലയുടെ ആകെയുള്ള സുരക്ഷാ ചുമതല. തിരവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം, ഭരണ വിഭാഗം ഐജി പി വിജയന്‍, തൃശ്ശുര്‍ റേഞ്ച് ഐജി അജിത്ത് കുമാര്‍ എന്നിവരും സംഘത്തിന് നേതൃത്വം നല്‍കും. അതിനിടെ പമ്പ സന്നിധാനം എന്നിവയുടെ സുരക്ഷാ ചുമതലയില്‍ നിന്നും ഐജി എസ് ശ്രീജിത്തിനെ മാറ്റി. പി വിജയനാണ് പുതിയ ചുമതല. സഹായത്തിന് എറണാകുളം റൂറല്‍ എസ്.പി രാഹൂല്‍ ആര്‍ നായരെയും നിയോഗിച്ചു. നിലക്കല്‍ പമ്പ ഭാഗങ്ങളില്‍ ഐജി അജിത്ത് കുമാറിന്റെ നേത്വത്വത്തിലുള്ള സംഘവും സുരക്ഷ ഒരുക്കും. ഇരുന്നൂറ് പൊലീസിനെ സന്നിധാനത്ത് മാത്രം വിന്യസിക്കും. മരക്കൂട്ടത്ത് എസ്.പി വി. അജിത്തി ന്റെ നേതൃത്വത്തില്‍ നൂറ് പൊലീസുകാരും നിലയുറപ്പിക്കും. പമ്പയിലും നിലയ്ക്കലിലും ഇരുന്നൂറ് വീതം പൊലീസും അമ്പത് വീതം വനിത പൊലീസും തമ്പടിക്കും. എരുമേലിയിലും വടശേരിക്കരയിലും ഓരോ എസ്പിമാരുടെ നേതൃത്വത്തില്‍ നൂറ് പൊലീസ് വീതം അണിനിരക്കും. വനിത ബറ്റാലിയനിലെ അംഗങ്ങളെ കൂടാതെ വിവിധ ജില്ലകളില്‍ നിന്നായി 45 വനിത പൊലീസിനോടും തയാറാകാന്‍ നിര്‍ദേശം നല്‍കി. ഐജി മനോജ് എബ്രാഹാമിനാണ് സേന വിന്യാസത്തിന്റെ പൂര്‍ണ മേല്‍നോട്ട ചുമതല.

എസ്പിമാരായ കാര്‍ത്തികേയന്‍ ഗോഗുല ചന്ദ്രന്‍, എച്ച മഞ്ജുനാഥ്, രാഹുല്‍ ആര്‍ നായര്‍, പികെ മധു, വി അജിത്ത് എന്നിവരും പ്രത്യേക ചുമതയുമായി ശബരിമലയിലെത്തും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ഒരുക്കി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി നാരായണനും സംഘത്തോടൊപ്പം ചേരും.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുറനെ ഡിഎസ്പി റാങ്കിലുള്ള 20 ഉദ്യോഗസ്ഥരും, 40 സി ഐമാര്‍, 78 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 1876 സിവില്‍ പോലീസ് ഉദ്യോഗസ്ഥരും105 വനിതാ ഉദ്യോഗസ്ഥരും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാവും. ഇതിന് പുറമെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കമാന്‍ഡോ സംഘത്തെ ഒരുക്കി നിര്‍ത്താനും ധാരണയായിട്ടുണ്ട്.

കുടാതെ സന്നിധാനം മുതല്‍ 120 ക്യാമറകളും ക്രമീകരണങ്ങളുടെ ഭാഗമാവും. രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ വ്യക്തയാര്‍ന്ന ദൃശ്യങ്ങള്‍ പകര്‍ത്താനാവുന്ന പാന്‍ ടില്‍റ്റ് സൂം ക്യാമറകള്‍ ഉള്‍പ്പൈടെയാണ് ഒരുക്കുന്നത്. ആകാശ നിരീക്ഷണത്തിനായുള്ള ഡ്രോണ്‍ ക്യാമറകളുടെ എണ്ണവും വര്‍ധിപ്പിക്കും.

ശബരിമലാനന്തര കേരളത്തില്‍ മുസ്ലീം ലീഗ് ആ കോണി ഇനി എങ്ങോട്ട് തിരിച്ചുവെക്കും?

50 വയസ്സിന് മുകളിലുള്ള സ്ത്രീകളെ അണിനിരത്തി മണ്ഡലകാലത്ത് ബിജെപി മറുതന്ത്രം; അയിരം പേർ സന്നിധാനത്ത് നാമജപവുമായി തമ്പടിക്കും

വേണമെങ്കില്‍ ജീവത്യാഗം; രാഹുല്‍ ഈശ്വറിനു മാത്രമല്ല ശശി രായാവിനുമുണ്ട് പ്ലാന്‍ എ ബി സികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍