UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: കേന്ദ്രസര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറാണ്; നിയമസഭ പ്രമേയം പാസാക്കി ആവശ്യപ്പെടണം- പി എസ് ശ്രീധരന്‍ പിള്ള

ഭരണഘടനയുടെ 252-ാം അനുച്ഛേദപ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ നടപടിക്രമങ്ങളുണ്ട്.

ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്
പി എസ് ശ്രീധരന്‍ പിള്ള. എന്നാല്‍ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടാന്‍ സംസ്ഥാനം പ്രമേയം പാസാക്കണം. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പ്രമേയം പുറപ്പെടുവിച്ചാല്‍ മാത്രമേ കേന്ദ്രത്തിന് ഇടപെടാനാകു. പ്രത്യേക നിയമസഭാ സമ്മേളനം വിളിയ്ക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും സംയുക്തമായി നടപടിയെടുക്കണമെന്നും അദ്ദേഹം പറയുന്നു.

ഭരണഘടനയുടെ 252-ാം അനുച്ഛേദപ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ നടപടിക്രമങ്ങളുണ്ട്. പ്രത്യേക നിയമസഭാ സമ്മേളനം വിളിയ്ക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും സംയുക്തമായി നടപടിയെടുക്കണം. സംസ്ഥാനത്തെ ഏക ബിജെപി എംഎല്‍എയായ ഒ രാജഗോപാല്‍ ഈ ആവശ്യം സ്പീക്കര്‍ക്കും ദേവസ്വംവകുപ്പ് മന്ത്രിയ്ക്ക് രേഖാമൂലം നല്‍കിയിട്ടുണ്ട്. ഇത് ഒരു ഗുരുതരപ്രശ്‌നമാണെന്ന് എല്‍ഡിഎഫും യുഡിഎഫും നേരിട്ട് സമ്മതിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരികെയെത്തിയാല്‍ ഉടന്‍ സമവായശ്രമം തുടങ്ങണം.

സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിനെ നിയമപ്രകാരം വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നതിനായ ബിജെപി സംസ്ഥാനഘടകം സമ്മര്‍ദ്ദം ചെലുത്തുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. അതേസമയം, യുവതീപ്രവേശനത്തിനെതിരെ പതിനെട്ടാംപടിയ്ക്ക് താഴെ പ്രതിഷേധിച്ച രികര്‍മികളില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയുമുണ്ട്. പാര്‍ട്ടിയ്ക്കകത്തെ സാധാരണക്കാര്‍ക്ക് സിപിഎം നിലപാടില്‍ പ്രതിഷേധമുണ്ടെന്നതിന്റെ തെളിവാണിതെന്നും ശ്രീധരന്‍പിള്ള ആരോപിക്കുന്നു.

അതിനിടെ മാധ്യമങ്ങള്‍ക്കെതിരെ നിലക്കലില്‍ ഉണ്ടായ ആക്രമണങ്ങളെ അപലപിക്കാനും അദ്ദേഹം തയ്യാറായി. ശബരിമലയില്‍ വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് അട്ടിമറിക്കുകയാണ്. പ്രത്യക്ഷ സമരത്തില്‍ നി്ന്നും പിന്‍മാറിയ കോണ്‍ഗ്രസ് നിലപാട് അണും പെണ്ണും കെട്ടതാണ് ശ്രീധരന്‍ പിള്ള മാധ്യങ്ങളോട് പറഞ്ഞു.

ശബരിമല LIVE: പമ്പയില്‍ വീണ്ടും സ്ത്രീകളെ തടഞ്ഞു, പ്രതിഷേധം; ആന്ധ്ര സ്വദേശിനികള്‍ മടങ്ങി

എനിക്ക് ഒമ്പത് വയസ്സായി, ഇനി ഞാന്‍ നാല്‍പ്പത്തൊന്ന് വര്‍ഷം കഴിഞ്ഞേ തിരിച്ചുവരൂ: ശബരിമലയില്‍ കുട്ടിമാളികപ്പുറത്തെയും കൊണ്ട് പ്രതിഷേധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍