UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല; കോടതി വിധി എല്ലാ മതങ്ങളേയും ബാധിക്കുന്നത്, റിവ്യു പെറ്റീഷന്‍ നല്‍കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

കോടിക്കണക്കിന് ഭക്തരെ ദുഃഖത്തിലാക്കിയ വിധി

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി കോടിക്കണക്കിന് ഭക്തരെ ദുഖത്തിലാക്കുന്നതാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. കോടതിയേയും ഭരണഘടനയേയും അംഗീകരിക്കുന്നൊരാള്‍ എന്ന നിലയില്‍ തന്നെ കോടതി വിധി അംഗീകരിക്കുന്നു എന്നു പറയുന്നതിനൊപ്പം മതേതര രാജ്യമായ ഭാരതത്തില്‍ വിശ്വസിക്കുന്ന മതത്തിന്റെ, അതേത് മതമാണെങ്കിലും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കേണ്ടത് സുപ്രിം കോടതി അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളുടെ കടമയാണ്. അതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള വിധിയെ സംബന്ധിച്ച് റിവ്യു പെറ്റീഷന്‍ കൊടുക്കുകയാണ്. ഒരു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടന സ്ഥാപനങ്ങള്‍ ഇടപെടരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്തും ഈ കേസിനെ സംബന്ധിച്ച് അഫിഡവിറ്റ് കൊടുത്ത സന്ദര്‍ഭത്തിലും എല്ലാം പറഞ്ഞിരുന്നതാണ്, ഇപ്പോഴും പറയുന്നു. ഇതര മതങ്ങളിലെ ആചാര്യന്മാരായും മേലധ്യക്ഷന്മാരുമായും ഉന്നതന്മാരുമായും മത സ്വാതന്ത്ര്യത്തിനും ആരാധന സ്വാതന്ത്ര്യത്തിനും വേണ്ടി ഒരു കൂട്ടായ്മ ഉണ്ടാക്കവാനും ആ കൂട്ടായ്മയിലൂടെ റിവ്യു പെറ്റീഷന്‍ കൊടുക്കാന്‍ ആണെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ അയ്യപ്പ ഭക്തര്‍ എന്ന നിലയില്‍ റിവ്യു പെറ്റീഷന്‍ കൊടുക്കാന്‍ അവസരം കിട്ടുമെന്നു പ്രതീക്ഷിക്കുന്നു; പ്രയാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

പ്രയാറിന്റെ ആ.ഭാ.സം.; ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ വരുന്നത് സെക്സ് ടൂറിസത്തിനോ?

ശബരിമലയുമായി ബന്ധപ്പെട്ട വിധി ഹിന്ദു മതത്തെ മാത്രമല്ല, ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളെയടക്കം ബാധിക്കുന്നതാണെന്ന് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 25 ല്‍ വെള്ളം ചേര്‍ക്കപ്പെടാതിരിക്കാന്‍ സമാനമായി ചിന്തിക്കുന്ന ആള്‍ക്കാരോട് ഒരുമിച്ച് ചേര്‍ന്ന് പ്രമുഖ സംഘടനകളെ അടക്കം അണിനിരത്തി സുപ്രീം കോടതിയില്‍ ഒക്ടോബര്‍ ആദ്യ ആഴ്ച തന്നെ റിവ്യു പെറ്റീഷന്‍ കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇതെല്ലാം മത സമുദായങ്ങളേയും, അവരുടെ പള്ളികളേയും ആരാധാനാലയങ്ങളെയും എല്ലാം ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് അവരുടെ സ്വാതന്ത്ര്യം മുന്‍നിര്‍ത്തി ഈ വിഷയം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ഇതിനുവേണ്ടി ക്രിസ്ത്യന്‍-മുസ്ലിം മതങ്ങളിലെ മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ വിശ്വാസികള്‍ക്കും ഇത് വളരെ പ്രാധാന്യമുള്ള വിഷയമാണ്. അവരെയെല്ലാം ഈ വിഷയത്തില്‍ ഒപ്പം നിര്‍ത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍