UPDATES

ട്രെന്‍ഡിങ്ങ്

‘ഈ പരിപ്പ് ഇവിടെ വേവില്ല, നിങ്ങളുടെ അബദ്ധങ്ങൾ കേട്ട് കൊണ്ടിരിക്കാനുള്ള സഹിഷ്ണുത എനിക്കില്ല’; ശോഭ സുരേന്ദ്രനോട് അവതാരകന്റെ മറുപടി

ഈ പരിപ്പ് ഇവിടെ വേവില്ല, സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത് ഭരണഘടനാ മുൻനിർത്തിയാണ്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനൽ സ്പെഷ്യൽ എഡിഷൻ ചർച്ചയിൽ നാടകീയ രംഗങ്ങൾ. ശബരിമലയിൽ സ്ത്രീ പ്രവേശനം സുപ്രീം കോടതിവിധിക്കു പിന്നാലെയുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ദർശനത്തിന് വരുന്ന സ്ത്രീകൾക്ക് സൗകര്യം ഒരുക്കണമെന്ന ഹൈക്കോടതി വിധി പുറത്തു വന്ന സാഹചര്യത്തിൽ ‘ കോടതികൾ പറഞ്ഞാൽ തിരുത്തുമോ’ എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിൽ ആണ് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രനും മീഡിയ വൺ അവതാരകൻ നിഷാദ് റാവുത്തറും തമ്മിൽ വാക്കേറ്റം ഉണ്ടായത്.

കോടതി വിധികളെ നിയമപരമായി നേരിടാതെ കായികമായി നേരിടുന്ന രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നടപടി ശരി ആണോയെന്നും, ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ബി ജെ പിയുടെ പുതിയ നയം എന്താണെന്നുമുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേ ആണ് വാക്കേറ്റം ഉണ്ടായത്. അവതാരകൻ പക്ഷപാതപരമായി ഇടപെടുന്നു എന്നും, വേണ്ടത്ര സമയം അനുവദിക്കുന്നില്ലായെന്നും പരാതിപ്പെട്ട ശോഭ സുരേന്ദ്രൻ ഹൈ കോടതിവിധിയിൽ സർക്കാരിന്റെ പോലീസ് നയങ്ങൾക്കെതിരെ പരാമർശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. എന്താണീ പരാമർശം എന്ന നിഷാദിന്റെ ചോദ്യത്തിന് ശോഭ സുരേന്ദ്രന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.

ശബരിമല സ്ത്രീ പ്രവേശന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത് ഭരണഘടന മുൻനിർത്തിയാണ് എന്ന അവതാരകന്റെ വാദം തള്ളിയ ശോഭ സുരേന്ദ്രൻ സംസ്ഥാന സർക്കാരും, മുൻ ദേവസ്വം മന്ത്രി ജി സുധാകരനും ആണ് ഈ കോടതി വിധിക്കു വേണ്ടി പ്രവർത്തിച്ചതെന്ന് ആരോപിച്ചു. എന്നാൽ ആവർത്തിച്ചുള്ള ശോഭ സുരേന്ദ്രന്റെ വസ്തുതവിരുദ്ധമായ പ്രസ്‍താവനകളിൽ സഹികെട്ട അവതാരകൻ “ശബരിമല സ്ത്രീ പ്രവേശന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത് ഭരണഘടന മുൻനിർത്തിയാണ് എന്ന പ്രാഥമിക ജ്ഞാനം ഓരോ ബി ജെ പി പ്രവർത്തകനും ഉണ്ടായിരിക്കണം എന്ന്” തുറന്നടിച്ചു.

മീഡിയ വൺ അവതാരകൻ പിണറായി വിജയൻറെ കുഴലൂത്തുകാരൻ ആണെന്ന് പറഞ്ഞ ശോഭ സുരേന്ദ്രനോട് അദ്ദേഹം ഇപ്രകാശം പ്രതികരിച്ചു. “ഈ പരിപ്പ് ഇവിടെ വേവില്ല, സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത് ഭരണഘടന മുൻനിർത്തി ആണ്. പിണറായി വിജയൻ ചോദിച്ചപ്പോൾ ദീപക് മിശ്ര എടുത്തു കൊടുത്ത ഒന്നല്ല ഇത്. നിങ്ങളെന്റെ നിക്ഷ്പക്ഷതയെ എത്ര തന്നെ ചോദ്യം ചെയ്താലും അബദ്ധങ്ങളും, വസ്തുത വിരുദ്ധമായ കാര്യങ്ങളും കേട്ടിരിക്കാൻ എനിക്ക് സഹിഷ്ണുത ഇല്ല.”

ദളിത് ചിന്തകൾ സണ്ണി എം കപിക്കാടും ചർച്ചയിൽ സന്നിഹിതനായിരുന്നു. ഇന്ത്യൻ നിയമവ്യവസ്ഥയെ കുറിച്ചോ, ഭരണഘടനയെ കുറിച്ചോ പ്രാഥമിക ജ്ഞാനം പോലും ഇല്ലാത്ത ഒരാളെ പോലെയാണ് ശോഭ സുരേന്ദ്രൻ സംസാരിക്കുന്നത് എന്ന് അദ്ദേഹവും അഭിപ്രായപ്പെട്ടു.

കേരളം ശബരിമലകൊണ്ടാടിയ ഈ മാസം അട്ടപ്പാടിയില്‍ മരിച്ചത് 4 ശിശുക്കള്‍; 2018ല്‍ ഇതുവരെ 10 മരണം

ശബരിമലയില്‍ ‘സ്ത്രീപ്രവാഹം’: 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍