UPDATES

ട്രെന്‍ഡിങ്ങ്

‘ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെ ഒരിക്കൽ മാലയിട്ടാൽ പിന്നെ ഊരുകയേയില്ലെന്നാണോ?’ കെ സുരേന്ദ്രനെ പരിഹസിച്ച് എംബി രാജേഷ്

ഇന്നലെ ശശികലയുടെ ഊഴമായിരുന്നു.ശശികലയുടെ നേതൃത്വത്തിൽ വൃശ്ചികം ഒന്നാം തീയതി അലമ്പാക്കി ഹർത്താൽ ആചരിച്ചു.അയ്യപ്പഭക്തരേയും അല്ലാത്തവരേയുമെല്ലാം പെരുവഴിയിലാക്കി

വിശ്വാസ സംരക്ഷണം എന്ന പേരിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയും, ബി ജെ പി നേതാവ് കെ സുരേന്ദ്രനും നിലയ്ക്കലിൽ കാണിച്ചു കൂട്ടുന്നത് അലമ്പ് മാത്രമാണെന്ന് പാലക്കാട് എം പിയും സി പി എം നേതാവുമായ എം ബി രാജേഷ്. “ഇപ്പോൾ സുരേന്ദ്രൻ നിലയ്ക്കലിൽ അലമ്പുണ്ടാക്കുന്നത് ടി.വി.യിൽ കണ്ടു. ഇന്നലെ ശശികലയുടെ ഊഴമായിരുന്നു.ശശികലയുടെ നേതൃത്വത്തിൽ വൃശ്ചികം ഒന്നാം തീയതി അലമ്പാക്കി ഹർത്താൽ ആചരിച്ചു.അയ്യപ്പഭക്തരേയും അല്ലാത്തവരേയുമെല്ലാം പെരുവഴിയിലാക്കി. അല്ല ഒന്നു ചോദിച്ചോട്ടെ, വൃശ്ചികം ഒന്നിന് ഹർത്താൽ എന്നത് പരമ്പരാഗത ആചാരമാണോ? എം ബി രാജേഷ് തന്റെ ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.

ഇന്ന് അലമ്പുണ്ടാക്കാൻ വന്ന സുരേന്ദ്രൻ 41 ദിവസം വ്രതമെടുത്തോ? ശബരിമലക്ക് മാലയിട്ടാൽ ക്ഷൗരം ചെയ്യരുതെന്നിരിക്കെ രാമേശ്വരത്തെ ക്ഷൗരം പോലെ അപൂർണ്ണമായി ക്ഷൗരം ചെയ്ത മുഖവുമായി നിലയ്ക്കലിൽ പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ? ഇന്നലെ നെടുമ്പാശ്ശേരിയിൽ കണ്ട സുരേന്ദ്രൻ കറുത്ത വസ്ത്രത്തിലല്ലായിരുന്നല്ലോ. അപ്പോൾ 41 ദിവസത്തെ വ്രതം അയാൾക്ക് ലംഘിക്കാമോ? ശശികലയും 41 ദിവസം വ്രതമെടുത്തതിന് തെളിവെന്താ? ശശികല നാലു തവണ ശബരിമലക്ക് വരുന്നത് ഭക്തി മൂത്ത് ഇരിക്കപ്പൊറുതിയില്ലാതെയാണല്ലോ! അതോ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെ ഒരിക്കൽ മാലയിട്ടാൽ പിന്നെ ഊരുകയേയില്ലെന്നാണോ? അദ്ദേഹം പറഞ്ഞു.

എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

ഇപ്പോൾ സുരേന്ദ്രൻ നിലയ്ക്കലിൽ അലമ്പുണ്ടാക്കുന്നത് ടി.വി.യിൽ കണ്ടു. ഇന്നലെ ശശികലയുടെ ഊഴമായിരുന്നു.ശശികലയുടെ നേതൃത്വത്തിൽ വൃശ്ചികം ഒന്നാം തീയതി അലമ്പാക്കി ഹർത്താൽ ആചരിച്ചു.അയ്യപ്പഭക്തരേയും അല്ലാത്തവരേയുമെല്ലാം പെരുവഴിയിലാക്കി. അല്ല ഒന്നു ചോദിച്ചോട്ടെ, വൃശ്ചികം ഒന്നിന് ഹർത്താൽ എന്നത് പരമ്പരാഗത ആചാരമാണോ?

ഇന്ന് അലമ്പുണ്ടാക്കാൻ വന്ന സുരേന്ദ്രൻ 41 ദിവസം വ്രതമെടുത്തോ? ശബരിമലക്ക് മാലയിട്ടാൽ ക്ഷൗരം ചെയ്യരുതെന്നിരിക്കെ രാമേശ്വരത്തെ ക്ഷൗരം പോലെ അപൂർണ്ണമായി ക്ഷൗരം ചെയ്ത മുഖവുമായി നിലയ്ക്കലിൽ പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ? ഇന്നലെ നെടുമ്പാശ്ശേരിയിൽ കണ്ട സുരേന്ദ്രൻ കറുത്ത വസ്ത്രത്തിലല്ലായിരുന്നല്ലോ. അപ്പോൾ 41 ദിവസത്തെ വ്രതം അയാൾക്ക് ലംഘിക്കാമോ? ശശികലയും 41 ദിവസം വ്രതമെടുത്തതിന് തെളിവെന്താ? ശശികല നാലു തവണ ശബരിമലക്ക് വരുന്നത് ഭക്തി മൂത്ത് ഇരിക്കപ്പൊറുതിയില്ലാതെയാണല്ലോ! അതോ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെ ഒരിക്കൽ മാലയിട്ടാൽ പിന്നെ ഊരുകയേയില്ലെന്നാണോ?

ശശികലയും സുരേന്ദ്രനുമൊക്കെ എല്ലാം തികഞ്ഞ വിശ്വാസികളാണെന്നല്ലേ തള്ള്. മനുസ്മൃതിയനുസരിച്ച് ഒരുവൻ അനുഷ്ഠിക്കേണ്ടതും അഗ്നി പുരാണം 155 ആം അധ്യായത്തിൽ കാണുന്നതുമായ നിത്യപൂജാവിധികളെല്ലാം ലംഘിക്കാതെ പാലിക്കുന്നവരാണല്ലോ ഇവരൊക്കെ. നിത്യപൂജാവിധികളുടെ പട്ടിക വേണോ? ഒന്നൊത്തു നോക്കാം.

പുരാണിക് എൻസൈക്ലോപീഡിയ പറയുന്നത് ദുഷ്ടമൃഗങ്ങൾ നിറഞ്ഞ ആ വനപ്രദേശത്ത് മനുഷ്യർ താമസിച്ച് എന്നും പൂജയും മറ്റും നടത്താൻ പ്രയാസമുള്ളതു കൊണ്ടാണ് ശബരിമലയിൽ നിത്യപൂജയില്ലാത്തത് എന്നാണ്. പിന്നെയത് എല്ലാ മലയാള മാസവും ഒന്നാം തീയതിയും അത് പിന്നീട് ആദ്യത്തെ അഞ്ചു ദിവസങ്ങളായി ദീർഘിപ്പിച്ച് പരിഷ്കരിച്ചതും എന്തുകൊണ്ടായിരുന്നു.? വിശ്വാസം ശാശ്വതമാകുമ്പോൾ തന്നെ ആചാരം കാലത്തിനും സാഹചര്യങ്ങൾക്കുമനുസരിച്ച് മാറുന്നതാണെന്ന ലളിത സത്യം മാത്രമാണിത്.
ടെലിവിഷൻ ക്യാമറകളുടെ കാലത്ത് ക്ഷൗരം ചെയ്യാതെ നീട്ടി വളർത്തിയ താടിയും മുടിയുമൊക്കെയായിട്ട് സുരേന്ദ്രന് ശബരിമലക്ക് പോകാനൊക്കുമോ? സാഹചര്യമനുസരിച്ചുള്ള അഡ്ജസ്റ്റ്മെന്റായി അത് കണക്കാക്കാം.പക്ഷേ, സ്ത്രീ പ്രവേശനത്തിൽ ഏത് സുപ്രീം കോടതി പറഞ്ഞാലും ഒരു അഡ്ജസ്റ്റുമെന്റുമില്ല.

 

കൊള്ള നടത്താൻ കളമൊരുക്കാൻ വേണ്ടി കലക്കിത്തന്ന മയക്കുമരുന്നാണ് അയോധ്യയും ശബരിമലയും

ശബരിമല സമരത്തിലെ ‘കുലസ്ത്രീകള്‍’; അമേരിക്കന്‍ സ്ത്രീ സമത്വ ചരിത്രം നമ്മോട് പറയുന്നത്

ശബരിമല LIVE: അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ സന്തോഷമേയുള്ളൂ, ഇതെല്ലാം സിപിഎം ചെയ്യിക്കുന്നതാണ്‌’: സുരേന്ദ്രന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍