UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിൽ സമരാനുകൂലികൾക്ക് വോക്കി ടോക്കി വിതരണം ചെയ്യാനൊരുങ്ങി രാഹുൽ ഈശ്വർ; രണ്ടാം ഘട്ട ‘പോരാട്ട’ത്തിനൊരുങ്ങാൻ ആഹ്വാനം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധക്കാർക്ക് പിന്തുണ നൽകുന്ന മുസ്ലിം ക്രിസ്ത്യൻ സഹോദരങ്ങൾക്കും രാഹുൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നന്ദി അറിയിച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട പോരാട്ടത്തിന് തയാറെടുക്കുകയാണ് രാഹുല്‍ ഈശ്വര്‍. 7 ദിവസത്തെ ജയില്‍വാസത്തിനും നിരാഹാരസമരത്തിനുമൊടുവില്‍ പുറത്തിറങ്ങിയ രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ വീണ്ടും സജീവമാകാന്‍ നീക്കങ്ങള്‍ തുടങ്ങി. രാഹുല്‍ ഈശ്വറിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. അയ്യപ്പ ഭക്തര്‍ക്ക് ആശയവിനിമയത്തിനായി വാക്കിടോക്കികള്‍ വിതരണം ചെയ്യാനും രാഹുല്‍ പദ്ധതിയിടുന്നുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധക്കാർക്ക് പിന്തുണ നൽകുന്ന മുസ്ലിം ക്രിസ്ത്യൻ സഹോദരങ്ങൾക്കും രാഹുൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നന്ദി അറിയിച്ചു.

സന്നിധാനത്ത് രക്തംവീഴ്ത്തി അശുദ്ധമാക്കാനും അതുവഴി മൂന്നുദിവസം ക്ഷേത്രം അടപ്പിക്കാനുമുള്ള പദ്ധതിയുമായി ഇരുപതംഗ സംഘത്തെ നിയോഗിച്ചിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്കു തിരി കൊളിത്തിയിരുന്നു.

രാഹുലിന്റെ വെളിപ്പെടുത്തലിലൂടെ ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ നടന്ന ഗൂഢാലോചനയാണ് പുറത്തു വന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. രാഹുലും കൂട്ടരും നടത്തിയത് രാജ്യത്തോടും ഭക്തരോടുമുള്ള ദ്രോഹമാണെന്നും ശബരിമലയെ കളങ്കപ്പെടുത്താനുള്ള ചിലരുടെ ശ്രമമാണ് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുൽ ഈശ്വറിനെതിരെ കേസ് എടുക്കണം എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ടിജി മോഹന്‍ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

രാഹുല്‍ ഈശ്വറിന്റെ രോമത്തിന് കാവല്‍ നില്‍ക്കുന്ന ‘കോജെപി’ നേതാവ് അജയ് തറയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍