UPDATES

വായന/സംസ്കാരം

സ്‌‌‌ത്രീകളിൽ കഴിയുന്നവരെല്ലാം ശബരിമലയിൽ പോകണം ; ഏത് ദൈവത്തിനാണ് സ്ത്രീകളെ ഇഷ്ടമല്ലാത്തത് ? എം മുകുന്ദൻ

പണ്ടുകാലത്ത് വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്ന ശബരിമലയില്‍ പോയി തിരിച്ച് വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അങ്ങനെയായിരിക്കാം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് സാഹിത്യകാരന്‍ എം.മുകുന്ദന്‍. സ്‌‌‌ത്രീകളിൽ കഴിയുന്നവരെല്ലാം ശബരിമലയിൽ പോകണമെന്ന് എം മുകുന്ദൻ. ഏത് ദൈവത്തിനാണ് സ്ത്രീകളെ ഇഷ്‌ടമല്ലാത്തതെന്നും എം മുകുന്ദൻ കണ്ണൂരിൽ സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തവേ ചോദിച്ചു.

‘വളരെ വിപ്ലവകരമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. എന്നെങ്കിലും ശബരിമലയില്‍ പോവുകയാണെങ്കില്‍ അത് മകളുടെയും ഭാര്യയുടെയും കൈപിടിച്ചായിരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. ഇതിനുള്ള അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ കൈവന്നിരിക്കുന്നത്.’ എം മുകുന്ദൻ പറഞ്ഞു.

സ്ത്രീകളെ ഇഷ്ടപ്പെടാത്ത ഏതെങ്കിലും ദൈവമുണ്ടോ.? ശ്രീകൃഷ്ണ ഭഗവാന്‍ എത്ര ഗോപികമാരോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ശിവന്റെ ശക്തി മുഴുവന്‍ പാർവതിയാണെന്നാണ് പറയപ്പെടുന്നത്. നമ്മുടെ നാട്ടിലെ എത്രയോ ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികള്‍ സ്ത്രീയല്ലേയെന്നും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു.

പണ്ടുകാലത്ത് വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്ന ശബരിമലയില്‍ പോയി തിരിച്ച് വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അങ്ങനെയായിരിക്കാം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. എന്നാല്‍ സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ശബരിമലയിലേക്ക് വരുന്ന ഫെമിനിസ്റ്റുകളെ കൈകൊണ്ട് തൊടില്ല; എന്നാല്‍, നെഞ്ചില്‍ ചവിട്ടിയേ കയറാന്‍ സമ്മതിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍