UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയിലെത്തുന്ന തനിക്ക് സുരക്ഷ മാത്രമല്ല ഭക്ഷണവും, താമസവുമുൾപ്പെടെ മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് തൃപ്തി ദേശായി

കോട്ടയത്ത് താമസിക്കാന്‍ ഗസ്റ്റ് ഹൗസ് അല്ലെങ്കില്‍ ഹോട്ടല്‍ മുറി, താമസത്തിന്റേയും ഭക്ഷണത്തിന്റേയും മൊത്തം ചെലവും സര്‍ക്കാര്‍ വഹിക്കണം

ശബരിമലയിലെത്തുന്ന തനിക്ക് സുരക്ഷ മാത്രമല്ല ഭക്ഷണമുള്‍പ്പടെ മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് തൃപ്തി ദേശായി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു. തന്റെ ഭക്ഷണ, താമസ ചിലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് മുഖ്യമന്ത്രിയ്ക്കും അയച്ച കത്തിലുള്ളത്. ഇതിന്റെ പകര്‍പ്പ് പ്രധാനമന്ത്രിയ്ക്കും ഭൂമാതാ ബ്രിഗേഡ് നേതാവ് അയച്ചിട്ടുണ്ട്.

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വെള്ളിയാഴ്ചയായാണ് ശബരിമലയിലെത്തുന്നത്. കൂടെ ആറ് യുവതികൾ കൂടിയുണ്ടാകും.തൃപ്തിദേശായിയെ കൂടാതെ മനീഷ രാഹുൽ തിലേകർ (42), മീനാക്ഷി രാമചന്ദ്ര ഷിൻഡേ (46), സ്വാതി കിഷന്റാവു വട്ടംവർ (44), സവിത ജഗന്നാഥ് റാവത്ത് (29), സംഗീത (മാധുരി) (42), ലക്ഷ്മി ഭാനുദാസ് മൊഹിതെ (43) എന്നിവരും ദർശനത്തിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തൃപ്തി ദേശായി ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഇവയാണ്-വിമാനത്താവളത്തില്‍ നിന്ന് കോട്ടയത്തേക്ക് പോകാന്‍ വണ്ടി, കോട്ടയത്ത് താമസിക്കാന്‍ ഗസ്റ്റ് ഹൗസ് അല്ലെങ്കില്‍ ഹോട്ടല്‍ മുറി, താമസത്തിന്റേയും ഭക്ഷണത്തിന്റേയും മൊത്തം ചെലവും സര്‍ക്കാര്‍ വഹിക്കണം.

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പുറമേ കേരളാ ഡി.ജി.പി, മഹാരാഷ്ട്ര മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കും തൃപ്തി ദേശായി കത്തയച്ചിട്ടുണ്ട്. ശബരിമലയില്‍ പ്രവേശിക്കുമെന്ന് തീരുമാനമെടുത്തതിനു പിന്നാലെ വലിയ തോതിലുള്ള ഭീഷണികളാണ് തനിക്കുനേരെ ഉയരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ 3000ത്തോളം ഭീഷണി സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചത്. ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ വനിതാ മാധ്യമപ്രവര്‍ത്തകരടക്കം ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കത്ത് നല്‍കുന്നതെന്നാണ് അവര്‍ പറയുന്നത്. ശബരിമല ദര്‍ശിക്കാതെ താന്‍ മടങ്ങിപ്പോകില്ല. മടങ്ങിപ്പോകുന്ന ടിക്കറ്റ് താന്‍ ബുക്ക് ചെയ്തിട്ടില്ല. ശബരിമലയിലേക്ക് ദര്‍ശനം നടത്താന്‍ കഴിയുന്നതുവരെ കേരളത്തില്‍ തുടരാനാണ് തന്റെ തീരുമാനമെന്നും അവര്‍ പറയുന്നു.

കഴിഞ്ഞ ജനുവരിയിൽ ശബരിമലയിൽ പ്രവേശിക്കുമെന്ന പ്രഖ്യാപനവുമായി ഇവർ രംഗത്തെത്തിയിരുന്നു. ഇവരെ തടയാൻ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളും തയ്യാറായി വരികയുണ്ടായി.

ശനി ശിങ്ഗ്നാപൂർ ക്ഷേത്രം, ഹാജി അലി ദർഗ്ഗ, മഹാലക്ഷ്മി ക്ഷേത്രം, ത്രിംബകേശ്വർ ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുള്ളയാളാണ് തൃപ്തി ദേശായി. ഇവർ ഭൂമാതാ ബ്രിഗേഡ് എന്ന സംഘടന രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ശനി ശിങ്ഗ്നാപൂർ ക്ഷേത്രത്തിൽ ശ്രീകോവിലിനുള്ളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാവശ്യപ്പെട്ടുള്ള സമരമായിരുന്നു. ദീര്‍ഘമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ സുപ്രീംകോടതി ഇവിടെ സ്ത്രീപ്രവേശനം അനുവദിച്ചു. മഹാരാഷ്ട്ര സർക്കാർ ഈ വിധി നടപ്പാക്കുകയും ചെയ്തു.

പിണറായിയുടെ ‘അജണ്ട’യില്‍ വീണ് ശ്രീധരന്‍ പിള്ള; സവര്‍ണ രഥത്തില്‍ നവോത്ഥാന നായകരെ പതിച്ചത് ആരെന്നറിഞ്ഞിട്ടു തന്നെയോ?

ശബരിമല: യുവതീ പ്രവേശന വിധി നടപ്പാക്കരുതെന്ന ഹർജി സുപ്രീം കോടതി തള്ളി; ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍