കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്കുന്ന ഒരു കോടി രൂപയുടെ ഫ്ളാറ്റാണ് ഒന്നാം സമ്മാനം. പേളി മാണിയാണ് റണ്ണര്‍ അപ്പ്.
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഗ്ലാമർ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ് വണിന്റെ ടൈറ്റില്‍ വിന്നര്‍ സ്ഥാനം സാബു മോന് അബ്ദുസമദ് സ്വന്തമാക്കി.ലോകത്തെ പലഭാഷകളിലായി വിജയകരമായി പ്രക്ഷേപണം ചെയ്ത ബിഗ് ബ്രദർ ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. മലയാളത്തിലേക്ക് ഈ ഷോ വന്നപ്പോൾ വലിയ വിമർശനങ്ങൾ തുടക്കം തൊട്ടേ ഉണ്ടായെങ്കിലും മികച്ച പ്രേക്ഷകപിന്തുണയോടെയാണ് ഷോ അവസാനിക്കുന്നത്.
ബിഗ് ബോസ് ആരംഭിക്കുമ്പോൾ ഉണ്ടായിരുന്ന പതിനാറ് പേരും ഇടയ്ക്ക് വന്ന രണ്ട് പേരുമടക്കം പതിനെട്ട് പേർ മാറ്റുരച്ച ബിഗ് ബോസ് ഷോയിൽ നൂറ് ദിവസവും വീടിനെ സജീവമാക്കി നിർത്തിയതിൽ മുഖ്യപങ്ക് വഹിച്ചയാളാണ് ഒടുവിൽ ജേതാവായി മാറിയ സാബു മോൻ എന്ന് അവതാരകൻ മോഹൻലാൽ പറയുന്നു.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്കുന്ന ഒരു കോടി രൂപയുടെ ഫ്ളാറ്റാണ് ഒന്നാം സമ്മാനം. പേളി മാണിയാണ് റണ്ണര്‍ അപ്പ്.
സാബു, ഷിയാസ് കരീം, പേളി മാണി, സുരേഷ്, ശ്രീനിഷ് അരവിന്ദ് എന്നിവരായിരുന്നു ഫൈനലില്‍ എത്തിയത്. വിവിധ മേഖലകളിലുള്ള പ്രശസ്തരായ വ്യക്തികളെ ഒരു വീട്ടില്‍ 100 ദിവസം താമസിപ്പിച്ചായിരുന്നു മത്സരം.ശ്വേതാ മേനോൻ, രഞ്ജിനി ഹരിദാസ് തുടങ്ങിയവർ നേരത്തെ ഷോയിൽ നിന്നും പുറത്തായിരുന്നു.
ബിഗ് ബോസ് ടി വി ഷോയുടെ ഹൈലൈറ്റ് അവതാരകനായെത്തിയ മോഹൻലാൽ തന്നെ ആയിരുന്നു. ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്മാന് ഖാന് ആണ്. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും, തമിഴില്‍ കമല്‍ഹാസനുമാണ് പരിപാടി അവതരിപ്പിക്കുന്നത്.