UPDATES

ട്രെന്‍ഡിങ്ങ്

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി അവസാനമായി നല്‍കിയ അഭിമുഖത്തില്‍ സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുകള്‍

ഇന്ന് കെട്ടിട നിര്‍മ്മാണ മേഖല പ്രധാന വെല്ലുവിളി എന്നുപറയുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു പിന്തുണയും ഇല്ല എന്നതാണ്

കേരളത്തിലെ കെട്ടിട നിര്‍മ്മാണ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണെന്നാണ് ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭയില്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. ദര്‍ശന ടിവിയുടെ ഓട്ടോഗ്രാഫ് എന്ന പരിപാടിയിലാണ് സാജന്റെ അവസാനത്തെ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. വാട്‌സ്ആപ്പ് വഴി ഇപ്പോള്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്റര്‍വ്യൂവില്‍ സാജന്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പ്രസക്തഭാഗങ്ങള്‍ താഴെ:

“ഇവിടുത്തെ മെയിന്‍ സെറ്റ്ബാക്ക് എന്ന് പറയുന്നത് ഡോക്യുമെന്റേഷന്‍ ആണ്. പ്രത്യേകിച്ച് ഗവണ്മെന്റ് സെക്ടറില്‍ നിന്നുള്ള പിന്തുണ വളരെ മോശമായ രീതിയിലാണ്. എന്തുകാര്യത്തിനും ഗവണ്മെന്റ് ഓഫീസില്‍ പോയാല്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍. അതൊന്ന് പരിഹരിക്കുകയാണെങ്കില്‍ ജനങ്ങള്‍ ധൈര്യമായി നിക്ഷേപത്തിന് തയ്യാറായി മുന്നോട്ട് വരും. ഒരു സിസ്റ്റം മാറ്റിയെടുക്കാന്‍ സര്‍ക്കാരും ജനങ്ങളും തയ്യാറായാല്‍ നല്ല സാധ്യതകളുള്ള മേഖലയാണ് നിര്‍മ്മാണ മേഖല. അതിലൂടെ അടിസ്ഥാന സൗകര്യങ്ങളിലും മാറ്റം വരും. ഇതെല്ലാം കണക്കിലെടുത്താന്‍ ഞങ്ങള്‍ ഈ മേഖലയില്‍ എത്തിച്ചേര്‍ന്നത്.

നൈജീരിയയിലും ഞങ്ങളുടെ സ്ഥാപനങ്ങള്‍ നോക്കിനടത്താന്‍ ആളുകളുണ്ട്. മാസത്തിലോ രണ്ട് മാസം കൂടുമ്പോഴോ അവിടെ പോയിട്ട് രണ്ടാഴ്ച നിന്ന് തിരികെ വരാനാണ് ഇപ്പോഴത്തെ താല്‍പര്യം. ഭാര്യയും മക്കളും നൈജീരിയയിലായിരുന്നു. ഇപ്പോള്‍ ഇവിടെ തന്നെ സ്‌കൂള്‍ അഡ്മിഷന്‍ നേടിയിട്ടുണ്ട്.

ഇന്ന് കെട്ടിട നിര്‍മ്മാണ മേഖല പ്രധാന വെല്ലുവിളി എന്നുപറയുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു പിന്തുണയും ഇല്ല എന്നതാണ്. ഒരു സമത്ത് മണലിന്റെ പ്രശ്‌നം ഉന്നയിക്കും. അതിലൊരു പേപ്പറില്ലെന്ന് പറയും. ആ പ്രശ്‌നം പരിഹരിക്കുമ്പോള്‍ കല്ലിന്റെ പ്രശ്‌നങ്ങള്‍, സിമന്റ്, ഇങ്ങനെ അടിക്കടി പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കും. സിമന്റ് ഉണ്ടാകുമ്പോള്‍ കമ്പിയുണ്ടാകില്ല, കമ്പിയുണ്ടാകുമ്പോള്‍ പണിക്കാരെ കിട്ടത്തില്ല. ഇങ്ങനെയൊക്കെ മോശമായ നിലയിലാണ് കെട്ടിട നിര്‍മ്മാണ മേഖല പോകുന്നത്. അതിലേക്ക് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ വികസനത്തിന്റെ കാര്യത്തില്‍ ഒരുമാറ്റമുണ്ടാകും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

കാസാ മാംഗോ പ്രൊജക്ടിന് ശേഷം വിദ്യാഭ്യാസം, ഹോസ്പിറ്റല്‍ മേഖലകളിലേക്ക് വേണ്ട പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ആ മേഖലകളിലേക്ക് കൂടി ഊന്നി നില്‍ക്കും.”

read more:പി ജയരാജന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിനും പകപോക്കൽ; പി കെ ശ്യാമളയ്ക്കെതിരെ പ്രവാസി വ്യവസായിയുടെ ഭാര്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍