UPDATES

ട്രെന്‍ഡിങ്ങ്

‘മുസ്ലീങ്ങള്‍ക്ക് ഇവിടെ ജീവിക്കണ്ടേ? ആഘോഷങ്ങള്‍ നടത്തണ്ടേ?’; വിദ്യാർത്ഥികളെ ഐഎസ് ഭീകരരാക്കി വാർത്ത നൽ‍കിയ ജനം ടിവിക്കെതിരെ സലിം കുമാര്‍

നേരത്തെ വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ അല്‍ ഖാഇദ ഭീകരബന്ധമുണ്ടെന്ന് കാണിച്ച് ജനം ടി.വി നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളെജില്‍ താന്‍ കൂടി പങ്കെടുത്ത പരിപാടി ഐഎസ് ഭീകരവാദികളുടെ പ്രകടനമാക്കിയ ജനം ടിവി വാര്‍ത്തയ്‌ക്കെതിരെ നടന്‍ സലിം കുമാര്‍. മാര്‍ച്ച് മാസത്തില്‍ താന്‍ പങ്കെടുത്ത പരിപാടിയില്‍ കറുപ്പ് വേഷമിട്ട് വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചത് ഒരു തീമിന്റെ പുറത്ത് മാത്രമാണെന്ന് സലിം കുമാര്‍ ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു. സാധാരണ കോളെജ് വിദ്യാര്‍ത്ഥികളുടെ ഒരു ആഹ്ലാദപ്രകടനം മാത്രമായിരുന്നു അത്. അവര്‍ നിരപരാധികളാണ്. ജനം ടിവി എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും മുസ്ലീങ്ങള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ അല്‍ ഖാഇദ ഭീകരബന്ധമുണ്ടെന്ന് കാണിച്ച് ജനം ടി.വി നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കോളേജ് അധികൃതരും ജനം ടി.വി വാര്‍ത്ത നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

‘കേരളത്തില്‍ ഐഎസ്-അല്‍ ഖ്വായ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം’ എന്ന തലക്കെട്ടോടെയാണ് കോളെജിനെതിരെ ജനം ടിവി ഇന്ന് ‘ബിഗ് ബ്രേക്കിങ്’ പുറത്തു വിട്ടത്.

വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളെ പോലെ വസ്ത്രം ധരിച്ചെത്തിയെന്നും അല്‍ഖാഇദ പതാക വീശിയെന്നും മാനേജ്‌മെന്റ് പിന്തുണയോടെയാണ് ഇക്കാര്യങ്ങള്‍ ക്യാമ്പസിനകത്ത് നടന്നതെന്നും ജനം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാൽ ” 2018 മാര്‍ച്ച് 14ാം തിയ്യതി കോളേജ് വാര്‍ഷിക ദിനത്തിന് എടുത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സിനിമാ താരം സലീം കുമാറായിരുന്നു ഉദ്ഘാടനം. സലീം കുമാര്‍ കറുത്ത വേഷത്തിലാണ് എത്തുന്നതറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ കറുത്ത ചുരിദാറും ആണ്‍കുട്ടികള്‍ തലയില്‍ കെട്ടും കറുത്ത ഷര്‍ട്ടും ലുങ്കിയുമൊക്കെ ധരിച്ചാണ് വന്നത്. ഈ ചിത്രങ്ങളാണ് ജനം ടിവി ഇപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്നത്.” ഇതായിരുന്നു കോളേജ് ജനറൽ സെക്രട്ടറി ഷഹീറിന്റെ വിശദീകരണം.

സംഭവം വർത്തയായതോടെയാണ് സലിം കുമാർ പ്രതികരണവുമായി എത്തിയത്. അദ്ദേഹം ന്യൂസ്റപ്റ്റിനോടു പങ്കു വെച്ച വാക്കുകൾ ഇപ്രകാരം ” സലിംകുമാറിന്റെ പ്രതികരണം

“വര്‍ക്കല കോളേജില്‍ കറുത്ത ഷര്‍ട്ടിട്ട് വന്നതല്ലേ. പാവപ്പെട്ട പിള്ളേരാണ് അവര്‍. അയ്യയ്യോ.. അവര്‍ ഒരേ പോലത്തെ ഡ്രസ് ഇട്ടിട്ട് അവര്‍ തപ്പടിച്ച് എന്നെ ആനയിച്ചുകൊണ്ടുപോയി സ്‌റ്റേജില്‍ കയറ്റി. ഏകദേശം ഒരു നൂറ് മീറ്റര്‍ ദൂരത്ത് നിന്ന് തന്നെ അവര്‍ പ്രകടനം തുടങ്ങി. നല്ല സ്‌നേഹമുള്ള പിള്ളേരാണ് അവര്‍. വേറെ മുദ്രാവാക്യം വിളിക്കുകയോ, അങ്ങനെ ഒന്നും ചെയ്തില്ല പാവങ്ങള്‍. ആരായാലാം അങ്ങനെയൊക്കെ വാര്‍ത്ത കൊടുക്കുന്നത് കഷ്ടമാണ്. അവര്‍ സിഐഡി മൂസയിലെ എന്റെ കഥാപാത്രത്തിന്റെ ആ ഒരു തീമിന്റെ പുറത്ത് എന്നെ സ്വീകരിക്കാന്‍ വേണ്ടി ചെയ്തതാണ് അത്. നിരപരാധികളാണ് അവര്‍. ആളുകള്‍ ഇങ്ങനെയൊക്കെ എഴുതിവിട്ടാല്‍ എന്താ ചെയ്യുക? നല്ല രീതിയില്‍ കോളെജ് നടത്തുന്ന ഡീസന്റ് ആള്‍ക്കാരാണ് അവര്‍ (സിഎച്ച്എംഎം കോളെജ് മാനേജ്‌മെന്റ്). എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വാര്‍ത്ത കൊടുക്കുന്നതിന്റെ ഉദ്ദേശമെന്ന് അറിയില്ല. ഫൈനല്‍ ഇയേഴ്‌സ് എല്ലാവരും കറുപ്പിട്ടാണ് വരുന്നതെന്നും എന്നോട് അങ്ങനെ വരണമെന്നും പറഞ്ഞു. അവര്‍ ആവശ്യപ്പെട്ട പോലെ കറുത്ത ജുബ്ബയിട്ടാണ് ഞാനും പോയത്. അത് ഒരു തീമാണെന്ന് പറഞ്ഞിട്ടാണ് അവര്‍ ചെയ്തത്. സാധാരണ കോളെജ് പിളേളരുടെ ഒരു ആഹ്ലാദം. രണ്ട് മൂന്ന് ദിവസമായി നടക്കുന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു. അഞ്ചെട്ട് മാസങ്ങള്‍ മുമ്പാണ്. അവരുടെ വെല്‍കം തീം ആണെന്നാണ് പറഞ്ഞത്. അല്ലാതെ വേറൊന്നും ഇല്ല. ആരായാലും അങ്ങനെ വാര്‍ത്ത കൊടുക്കുന്നത് ശരിയല്ല. ഞാന്‍ സ്റ്റേജില്‍ കയറി പ്രസംഗിച്ചു. പ്രസംഗപരിപാടികള്‍ തുടങ്ങി. ജനം ടിവി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്? മുസ്ലീം മാനേജ്‌മെന്റ് ആയതുകൊണ്ടാണോ? മുസ്ലീങ്ങള്‍ക്ക് ജീവിക്കണ്ടേ ഇവിടെ? അവര്‍ക്ക് ആഘോഷങ്ങള്‍ നടത്തണ്ടേ?”

സെറ്റുമുണ്ടും അയ്യപ്പജ്യോതിയും കൊണ്ട് അവര്‍ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുമ്പോള്‍ ഞാന്‍ മലയും കയറും വനിതാ മതിലിലും പങ്കെടുക്കും; ബിന്ദു തങ്കം കല്യാണി സംസാരിക്കുന്നു

 

വനിതാ മതില്‍ എന്തിനെന്ന് പോലും അറിയാത്ത പ്രതിപക്ഷ നേതാവ് ചോദ്യങ്ങൾ ഉന്നയിക്കുന്നു: മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍