UPDATES

ട്രെന്‍ഡിങ്ങ്

പിണറായിക്കെതിരെ പ്രസംഗിച്ചു, മരണവീട്ടില്‍ ഷംസീറിന്റെ സെല്‍ഫി: മാഹി കൊലപാതകത്തില്‍ സംഘപരിവാര്‍ നുണപ്രചരണം തുടരുന്നു

കണ്ണൂരില്‍ കൊല്ലപ്പെട്ട മോഹനന്റെ മതദേഹത്തിന് സമീപം റീത്ത് വാങ്ങാനായി ഷംസീര്‍ കൈപൊക്കുന്ന ചിത്രത്തില്‍ നിന്നും റീത്ത് ക്രോപ്പ് ചെയ്ത് മാറ്റിയാണ് മരണവീട്ടിലെ സെല്‍ഫി എന്ന പേരില്‍ ചിത്രം പ്രചരിപ്പിക്കുന്നത്

മാഹി പള്ളൂരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബാബു കണ്ണിപ്പോയിലിനെ കൊലചെയ്തത് സിപിഎം ആണെന്ന് സംഘപരിവാറിന്റെ നുണപ്രചരണം. മുഖ്യമന്ത്രി പിണറായി വിജയനെ ബൈപ്പാസ് വിഷയത്തില്‍ വിമര്‍ശിച്ച് സംസാരിച്ചതിനാണ് ബാബുവിനെ സിപിഎം കൊലപ്പെടുത്തിയതെന്നാണ് പ്രചരണം.

കൂടാതെ എ എന്‍ ഷംസീര്‍ എംഎല്‍എ മരണവീട്ടില്‍ നിന്ന് സെല്‍ഫിയെടുക്കുന്നുവെന്ന തരത്തിലും വ്യാജപ്രചരണമുണ്ട്. കൂടാതെ ബിജെപിയുമായി അടുത്തുകൊണ്ടിരുന്ന ബാബുവിനെ ബിജെപി കൊല്ലില്ലെന്നും സിപിഎം ആണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് മറ്റൊരു പ്രചരണം. ‘മാഹിയിലെ ബാബുവേട്ടന്‍ മറ്റൊരു ടിപിയോ എന്തിനീ ക്രൂരത കമ്മ്യൂണിസ്റ്റ് കാട്ടാളന്മാരെ’ എന്നാണ് ഫോട്ടോ സഹിതം ചോദിക്കുന്നത്. എന്നാല്‍ ഇതെല്ലാം വ്യജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

അഞ്ച് മാസം മുമ്പ് പുതുച്ചേരി മുഖ്യമന്ത്രിക്കെതിരെ ബാബു സംസാരിച്ചതാണ് ഇപ്പോള്‍ പിണറായിയുടെ പേരില്‍ പ്രചരിക്കുന്നത്. കണ്ണൂരില്‍ കൊല്ലപ്പെട്ട മോഹനന്റെ മതദേഹത്തിന് സമീപം റീത്ത് വാങ്ങാനായി ഷംസീര്‍ കൈപൊക്കുന്ന ചിത്രത്തില്‍ നിന്നും റീത്ത് ക്രോപ്പ് ചെയ്ത് മാറ്റിയാണ് മരണവീട്ടിലെ സെല്‍ഫി എന്ന പേരില്‍ ചിത്രം പ്രചരിപ്പിക്കുന്നത്. ഈ ചിത്രം കോണ്‍ഗ്രസും ലീഗും ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നുമുണ്ട്. ബൈപ്പാസ് വിഷയത്തില്‍ രാഷ്ട്രീയഭേദമന്യേ ഇടപെട്ട് പ്രശ്‌നം പരിഹരിച്ച ബാബുവിനെ ആദരിക്കുന്ന ചടങ്ങിന്റെ ഫോട്ടോയാണ് ബിജെപിയുമായി വേദി പങ്കിട്ട ബാബു എന്ന വിധത്തില്‍ പ്രചരിപ്പിക്കുന്നത്. ബിജെപി നേതാവ് പി കെ കൃഷ്ണദാസാണ് ഈ ചടങ്ങില്‍ ബാബുവിന് ഉപഹാരം നല്‍കിയത്.

സാദിഖ് മഞ്ഞയ്ക്കല്‍ എന്നയാളുടെ അഞ്ച് മാസം മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ബാബു പുതുച്ചേരി മുഖ്യമന്ത്രിയെക്കുറിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ ഇപ്പോഴും സാദിഖിന്റെ പേജിലുണ്ട്. ഷംസീറിന്റെ ചിത്രത്തില്‍ ക്രോപ്പിംഗ് നടത്തിയത് ന്യൂസ് 18 മുമ്പ് ചെയ്ത ഒരു വീഡിയോയില്‍ നിന്നാണ് വ്യക്തമാകുന്നത്. വീഡിയോയില്‍ ഷംസീര്‍ റീത്ത് വാങ്ങുന്നതാണുള്ളത്. എന്നാല്‍ അതിനെ സെല്‍ഫിയെടുക്കുന്നതായി ആരോപിച്ചാണ് പ്രചരിപ്പിച്ചത്.

“കേരളത്തില്‍ മുസ്ലീങ്ങള്‍ ക്ഷേത്രം തകര്‍ത്തു, ഹിന്ദു സ്ത്രീയെ ആക്രമിച്ചു”; ബംഗ്ലാദേശിലെ ഫോട്ടോയുമായി സംഘപരിവാറിന്റെ വ്യാജ പ്രചാരണം

സ്കോട്ട്ലന്‍ഡ് യാര്‍ഡില്‍ പോയി പഠിച്ചതുകൊണ്ട് കാര്യമില്ല, അല്‍പ്പം മനുഷ്യത്വം വേണം പോലീസിന്; ലിഗ, ജസ്ന കേസുകളില്‍ സംഭവിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍