UPDATES

ട്രെന്‍ഡിങ്ങ്

ദീപക് ശങ്കരനാരായണനെതിരെ സംഘപരിവാര്‍ ആക്രമണം; ജോലി കളയിക്കാന്‍ ശ്രമം, ദീപകിന് പിന്തുണയുമായി തോമസ്‌ ഐസക്

അയാൾ തൊഴിലെടുക്കുന്ന കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ചെന്ന് അയാൾക്കെതിരെ ദുഷ്പ്രചരണവും ഇവർ ചെയ്യുന്നു. തികഞ്ഞ ജനാധിപത്യാവകാശലംഘനവും അങ്ങേയറ്റം നീചമായ രാഷ്ട്രീയപകപോക്കലും ആണിതെന്ന് പറയാതെ വയ്യ – തോമസ്‌ ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

#SolidarityWithDeepak എന്ന പേരില്‍ ദീപക് ശങ്കരനാരായണനെ പിന്തുണച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും ഹാഷ് ടാഗ് സജീവമായിരിക്കുന്നു. ഫേസ്ബുക്കില്‍ സംഘപരിവാറിനെയും ഹിന്ദുത്വ രാഷ്ട്രീയത്തേയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് പോസ്റ്റിടുന്ന ദീപക് ശങ്കരനാരായണന് എതിരെ നടക്കുന്നപ്രചാരണത്തിന് എതിരായ പ്രതിരോധമാണ് ഈ ഹാഷ് ടാഗ്. ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ ദീപക് ശങ്കരനാരായണന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

കത്വയില്‍ എട്ട് വയസുകാരിയായ ആസിഫയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം 10 പേര്‍ ചേര്‍ന്ന് നടത്തിയ ഒരു ക്രൂരകൃത്യമല്ലെന്നും നീതി നിര്‍വഹണത്തിന് തടസം നില്‍ക്കുന്നപക്ഷം ഹിന്ദു ഭീകരവാദത്തിന് വോട്ട് ചെയ്ത ആ 31 ശതമാനത്തിനെ (2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 31 ശതമാനം വോട്ട്) സെക്കന്‍ഡ് വേള്‍ഡ് വാര്‍ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ വെടി വച്ച് കൊന്നിട്ടായാലും നീതി പുലരണം എന്നാണ് ദീപക് ശങ്കരനാരായണന്‍ ഏപ്രില്‍ 12ന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടത്.

ഈ പോസ്റ്റാണ് വിവാദമായത്. വിവാദമായതിനെ തുടര്‍ന്ന് ദീപക് പോസ്റ്റ്‌ പിന്‍വലിച്ചിരുന്നു. വ്യാപക പ്രചാരണമാണ് ദീപകിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ ഇതേതുടര്‍ന്ന് ഫേസ്ബുക്കില്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ദീപക് ജോലി ചെയ്യുന്ന എച്ച് പി ഇന്ത്യ കമ്പനിക്ക് ദീപകിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് നിരന്തരം സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരും അനുഭാവികളും.

ഈ സാഹചര്യത്തിലാണ് ദീപകിനെതിരായ സൈബര്‍ ആക്രമണവും സംഘപരിവാര്‍ നീക്കവും ചെറുക്കുന്നതിന്റെ ഭാഗമായി #SolidarityWithDeepak ഹാഷ് ടാഗ് രൂപപ്പെട്ടിരിക്കുന്നത്.

തോമസ്‌ ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

സംഘപരിവാറിന്റെ അക്രമത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മലയാള നവ മാധ്യമങ്ങളിൽ പൊളിച്ചു കാണിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്ന വ്യക്തിയാണ് ശ്രീ ദീപക്ക് ശങ്കരനാരായണൻ. അത് കേവല ബി ജെ പി വിമർശനത്തിനപ്പുറം ഒരു ഫാസിസ്റ്റ് മിലിറ്റൻറ് സംഘടന അതിന്റെ അംഗങ്ങൾക്ക് സകലവിധമായ അതിക്രമങ്ങൾക്കും നൽകുന്ന ബ്ലാങ്ക് ചെക്ക് പിന്തുണയെ തുറന്ന് കാട്ടുന്നു. ഇന്ത്യൻ ജനതയെ ഒന്നാകെ വേദനിപ്പിച്ച സംഭവം ക്വത്തയിലെ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ഹിന്ദു വര്‍ഗീയവാദികള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നു തള്ളിയതിനെതിരെ ദീപക് ശങ്കരനാരായണൻ നിരവധി കുറിപ്പുകൾ ഫേസ്ബുക്ക് വഴി എഴുതുകയുണ്ടായി.

ഫാസിസ്റ്റ് സംഘടന എപ്രകാരമെല്ലാം അരികുവൽക്കരിക്കപ്പെട്ട മനഷ്യന് നീതി നിഷേധിക്കാൻ ഇടപെടുന്നത് എന്ന് ദീപക്ക് കൃത്യമായി സമർത്ഥിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കേവലം 31 ശതമാനത്തിന്റെ പിന്തുണ കൊണ്ട് ബഹുഭൂരിപക്ഷത്തിന്റെ സാമാന്യ നീതി നിഷേധിക്കുന്നതിനെ കുറിച്ച് ദീപക്ക് പറയുന്നത്. അതിലൊരെണ്ണത്തെ പ്രത്യേകമായി എടുത്ത് ദുർവ്യാഖ്യാനം ചെയ്ത് ദീപക്കിനെതിരെ വ്യക്തിഹത്യയും വ്യാജപ്രചരണവും ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യൽ മീഡിയ വഴി സംഘികൾ പ്രചരിപ്പിക്കുന്നതായി അറിയുന്നു. ദീപക്കിനെ വ്യക്തിഹത്യ ചെയ്യുക മാത്രമല്ല അയാൾ തൊഴിലെടുക്കുന്ന കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ചെന്ന് അയാൾക്കെതിരെ ദുഷ്പ്രചരണവും ഇവർ ചെയ്യുന്നു. തികഞ്ഞ ജനാധിപത്യാവകാശലംഘനവും അങ്ങേയറ്റം നീചമായ രാഷ്ട്രീയപകപോക്കലും ആണിതെന്ന് പറയാതെ വയ്യ.

ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ സഹജീവികളോട് ആവശ്യപ്പെടുകയാണ് വിവാദമാക്കപ്പെട്ട പ്രസ്തുത കുറിപ്പിൽ ദീപക് ചെയ്തത്. നിലവിൽ ഇന്ത്യ നേരിടുന്ന വർഗീയതയടക്കമുള്ള രാഷ്ട്രീയപ്രശ്നങ്ങളിൽ എത്തിച്ചേരാൻ കാരണമായ മുപ്പത്തിയൊന്ന് ശതമാനം വോട്ടർമാർ എന്ന അമൂർത്തമായ ഒരു സങ്കല്പത്തെ ആശയപരമായി എതിർത്ത് തോല്പിക്കണം എന്ന സത്തയെ വായിച്ചു മനസിലാക്കാൻ പറ്റാതെ ചിലർ (അതോ മനഃപൂർവം മനസിലായില്ല എന്ന് നടിക്കുന്നതോ?) ദീപക് ഹിംസയ്ക്ക് ആഹ്വാനം ചെയ്തു എന്ന നുണ അയാൾക്കെതിരെ പ്രചരിപ്പിക്കുന്നു. അങ്ങേയറ്റം പ്രതിഷേധാർഹമായ പ്രവർത്തിയാണ് സോഷ്യൽ മീഡിയ വഴി ഒരു വ്യക്തിയെ ഇങ്ങനെ തേജോവധം ചെയ്യുന്നത്. തൊഴിൽ പോലുള്ള അയാളുടെ സ്വകാര്യ ഇടങ്ങളെ കൂടെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇവരരുടെ ക്രിമനൽ ബുദ്ധിയെയാണ് തെളിയിക്കുന്നത്. ഈ വ്യാജപ്രചരണത്തെ നാമെല്ലാം എതിർത്ത് തോൽപ്പിക്കണം. സംഘികളുടെ കൂട്ടായ നുണപ്രചരണത്തിനെതിരെയുള്ള ഈ സമരത്തിൽ ദീപക്കിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍