UPDATES

ട്രെന്‍ഡിങ്ങ്

അതിവേഗതയില്‍ സന്നിധാനത്ത് ആശുപത്രി നിര്‍മ്മിച്ച ചീഫ് എന്‍ജിനിയര്‍ക്ക് സംഘപരിവാറിന്റെ സമ്മാനം തെറിവിളി

മന്ത്രി ഷൈലജയ്‌ക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയത് ആചാരം ലംഘിച്ചെന്ന് ആരോപിച്ച് ഉദ്യോഗസ്ഥയ്‌ക്കെതിരെ സംഘപരിവാറിന്റെ തെറിയഭിഷേകം

ആരോഗ്യമന്ത്രി കെകെ ഷൈലജയ്‌ക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയെന്ന് ആരോപിച്ച് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സീനിയര്‍ എന്‍ജിനിയര്‍ക്കെതിരെ സംഘപരിവാറിന്റെ തെറിയഭിഷേകം. അമ്പത് വയസ്സ് തികയാത്ത അനില സിജെ എന്ന ഉദ്യോഗസ്ഥ ആചാര ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ ഇവരുടെ ഫേസ്ബുക്ക് പേജില്‍ കയറി അസഭ്യം വിളിക്കുന്നത്.

ശബരിമല സന്നിധാനത്തെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രിയെത്തിയപ്പോഴാണ് അനില ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം അനുഗമിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് വ്യാജ വാര്‍ത്തയും പ്രചരിപ്പിക്കുന്നത്. മന്ത്രിക്കൊപ്പം ശബരിമലയില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ ഇവര്‍ തന്നെയാണ് പുറത്തുവിട്ടത്. എന്നാല്‍ മണ്ഡലക്കാലം കഴിയുന്നതിന് മുമ്പ് ഇവരെ അയ്യപ്പന്‍ ശിക്ഷിക്കും എന്നും ഇവരെ ആക്രമണിക്കണമെന്നുമെല്ലാം ആവശ്യപ്പെടുന്ന മറുപടികള്‍ ഇവര്‍ ഷെയര്‍ ചെയ്ത ഫോട്ടോകള്‍ക്ക് താഴെ ഇടുകയായിരുന്നു. അതേസമയം 1966ല്‍ ജനിച്ച തനിക്ക് 51 വയസ്സുണ്ടെന്നും മതാചാര പ്രകാരം ജീവിക്കുന്ന തനിക്ക് ഈ പ്രചരണവും അസഭ്യം വിളിയും സഹിക്കാവുന്നതല്ലെന്നും അനില വ്യക്തമാക്കി. ഗൂഢലക്ഷ്യങ്ങള്‍ വച്ചാണ് ഇപ്പോഴത്തെ പ്രചരണം. ഇതിനെതിരെ ഏത് വിധത്തിലുമുള്ള നിയമനടപടിയും സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

സന്നിധാനത്ത് നിര്‍മ്മിച്ച പുതിയ ആശുപത്രിയുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത് അനിതയാണ്. വളരെ വേഗതയില്‍ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതിന് ആരോഗ്യവകുപ്പ് അനിലയെ ആദരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ദേവസ്വം മന്ത്രിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുന്നതിന്റെ ചിത്രവും ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണം വര്‍ദ്ധിച്ചതോടെ ആര്‍ക്കും പ്രവേശിക്കാമായിരുന്ന തന്റെ ഫേസ്ബുക്ക് പേജ് ഇവര്‍ തീര്‍ത്തും സ്വകാര്യമാക്കിയിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം 31 വയസ്സുള്ള യുവതി ശബരിമലയില്‍ ദര്‍ശനത്തിനെത്തുകയും പിടിയിലാകുകയും ചെയ്തിരുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ 1986ലാണ് ജനിച്ചതെന്ന് വ്യക്തമാകുകയും പിടികൂടുകയുമായിരുന്നു.

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ടോം മൂഡിക്ക് സംഘപരിവാറിന്റെ തെറിയഭിഷേകം; സഖാക്കളാണെന്ന് പ്രചരണവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍