UPDATES

സിനിമാ വാര്‍ത്തകള്‍

കറുത്തവരൊക്കെ തെറ്റ് ചെയ്യാനായി ജീവിക്കുന്നവരാണോ? അവഹേളിച്ചവരോട് സന്തോഷ് പണ്ഡിറ്റിന്റെ ചോദ്യം

കപ്പല്‍ തിന്നുന്ന സ്രാവിനെ നോക്കി തുപ്പല്‍ തിന്നുന്ന പരല്‍ മീനുകള്‍ വാ പൊളിച്ചിട്ടു കാര്യമില്ല

ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെ തന്നെ അവഹേളിച്ച ഡാന്‍സ് മാസ്റ്റര്‍ പ്രസന്നയ്ക്ക് സന്തോഷ് പണ്ഡിറ്റിന്റെ മറുപടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് പ്രസന്നയ്ക്കുള്ള മറുപടി നല്‍കുന്നത്. പ്രസന്ന, ഏലൂര്‍ ജോര്‍ജ്ജ് ആകരുതെന്ന് പറഞ്ഞാണ് സന്തോഷിന്റെ പോസ്റ്റ് തുടങ്ങുന്നത്.

എനിക്ക് ജനിച്ചപ്പോള്‍ ഇത്രയ്ക്കുള്ള സൗന്ദര്യമേ തന്നുള്ളൂ. അത് എന്റെ കുറ്റമല്ല. എല്ലാവര്‍ക്കും തന്നെപ്പോലെ ഹൃത്വിക് റോഷന്‍ ആകാന്‍ പറ്റുമോ? എന്തായാലും ചത്തുമണ്ണടിയുമ്പോള്‍ സുന്ദരക്കുട്ടപ്പനെന്ന് സ്വയം അഹങ്കരിക്കുന്നവരെല്ലാം ഒരുപിടി ചാരമാണ്. ചത്താല്‍ എല്ലാവരുടെയും പേര് ഡെഡ് ബോഡിയെന്നാണ്. ഏതായാലും ഇങ്ങനെയൊരുത്തന്‍ കേരളത്തില്‍ ജീവിച്ചിരുന്നുവെന്ന് എല്ലാവരും അറിഞ്ഞത് തന്റെ നേട്ടമാണെന്നും സന്തോഷ് പറയുന്നു.

read more:സന്തോഷ് പണ്ഡിറ്റ് സുന്ദരനല്ലെന്ന്: മഴവില്‍ മനോരമയുടെ റിയാലിറ്റി ഷോയ്‌ക്കെതിരെ വിമര്‍ശനം

തന്റെ ഒരു കഥാപാത്രമായ ഉരുക്ക് സതീഷന്റെ ഡയലോഗും സന്തോഷ് പ്രസന്നയെ ഓര്‍മ്മിപ്പിക്കുന്നു. കപ്പല്‍ തിന്നുന്ന സ്രാവിനെ നോക്കി തുപ്പല്‍ തിന്നുന്ന പരല്‍ മീനുകള്‍ വാ പൊളിച്ചിട്ടു കാര്യമില്ല. കൂടാതെ വര്‍ണ വിവേചനത്തെക്കുറിച്ചും സന്തോഷ് പണ്ഡിറ്റ് വിശദീകരിക്കുന്നു. വര്‍ണ വിവേചനം നമ്മുടെ നാട്ടില്‍ അടുത്തൊന്നും നില്‍ക്കാന്‍ പോകുന്നില്ല. കറുത്ത നിറം എപ്പോഴും മോശം കാര്യങ്ങളെയും വെളുത്തനിറം എപ്പോഴും നല്ല കാര്യങ്ങളെയും പ്രതിനിധീകരിക്കുന്നു. ബ്ലാക്ക് ആയ എല്ലാം മോശമാണത്രേ? കുറ്റവാളികളെ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തും, വൈറ്റ് ലിസ്റ്റില്‍പ്പെടുത്തില്ല. സിനിമയില്‍ നായകന്മാരെല്ലാം വെളുത്തവര്‍, വില്ലന്മാരെല്ലാം കറുത്തവര്‍. കറുത്തവരൊക്കെ തെറ്റ് ചെയ്യാനായി ജീവിക്കുന്നവരാണോയെന്നും സന്തോഷ് ചോദിക്കുന്നു.

വര്‍ണ വിവേചനത്തെക്കുറിച്ച് റോബര്‍ട്ട് മുഗാബെയുടെ വാക്കുകളും സന്തോഷ് ഉദ്ധരിക്കുന്നുണ്ട്. കുറത്ത നിറത്തെക്കുറിച്ച് തനിക്ക് ചിന്തയില്ലെന്നും കാരണം തന്റെ കറുത്ത പിന്‍ഭാഗം തുടയ്ക്കാന്‍ വെളുത്ത ടോയ്‌ലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഞാന്‍ സന്തോഷവാനാണ് എന്ന് അവസാനിക്കുന്ന മുഗാബെയുടെ വാക്കുകളാണ് സന്തോഷ് ഉപയോഗിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍