UPDATES

ട്രെന്‍ഡിങ്ങ്

ചേച്ചീ, ആദ്യ ഐസ്‌ക്രീം എനിക്കു വാഗ്ദാനം ചെയ്ത ആ മൂത്രപ്പുരയുടെ സുഗന്ധം മറന്നുപോയതെങ്ങനെ: ശാരദക്കുട്ടി

സ്‌കൂളിലെ നിത്യകാമുകിയായിരുന്ന ഒരു ചേച്ചി, കുട്ടികള്‍ക്കു സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരെ പരിഹസിച്ചും നിന്ദിച്ചും കഴിഞ്ഞ ദിവസം ഒരിടത്തു പ്രസംഗവും കൗണ്‍സിലിങ് ക്ലാസും നടത്തുന്നതു കണ്ടപ്പോള്‍ ഓര്‍ത്തു പോയതാണ്

തിരുവനന്തപും മുക്കോല സെന്റ് തോമസ് സ്‌കൂളില്‍ ആലിംഗനം ചെയ്ത കുട്ടികളെ പുറത്താക്കിയ സ്‌കൂള്‍ നടപടിയില്‍ പ്രതിഷേധിച്ച് വിവിധ കോണുകളില്‍ നിന്നാണ് വിമര്‍ശനം ഉയരുന്നത്. ഇതിനിടെ സ്‌കൂള്‍ നടപടിയെ ഹൈക്കോടതി ന്യായീകരിക്കുകയും ചെയ്തു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സ്‌കൂളിന്റെ നടപടിക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പെരുമാറുന്ന കാലത്താണ് പരസ്പരം കെട്ടിപ്പിടിച്ചതിന്റെ പേരില്‍ കുട്ടികള്‍ക്കെതിരെ നടപടിയുണ്ടാകുന്നത്. കുട്ടികളെ കുറ്റപ്പെടുത്തുന്ന അധ്യാപകരെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി.

‘മൂത്രപ്പുരയുടെ പിന്നില്‍ വെച്ച് ഹൈസ്‌കൂളിലെ ഒരു ചേച്ചിയും ചേട്ടനും കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഓടിപ്പോയ എന്നെ വിളിച്ച് ആരോടും പറയാതിരുന്നാല്‍ സ്‌പോ്ര്‍ട്‌സ് ഡേക്ക് ഐസ് സ്റ്റിക് വാങ്ങിത്തരാമെന്നു പറഞ്ഞു. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്തും സ്‌ക്കൂളില്‍ പ്രണയമുണ്ടായിരുന്നു. തൂണിന്റെ മറവിലും മരത്തിന്റെ ചുവട്ടിലും മൂത്രപ്പുരയുടെ പിന്നിലും കിണറ്റുകരയിലും ഒക്കെ രഹസ്യമായും പരസ്യമായും പ്രണയിച്ചിരുന്നവര്‍. സ്‌പോര്‍ട്ട്‌സ് ദിവസങ്ങളില്‍ ആണ് രസം. സീനിയര്‍ ചേച്ചിമാര്‍ ചേട്ടന്മാര്‍ക്കു കൊടുക്കാന്‍ എഴുതിത്തന്നു വിട്ടിരുന്ന കുറിപ്പുകള്‍ കൃത്യവിലോപമില്ലാതെ എത്തിച്ചിരുന്നതിനു പകരമായി എത്ര തവണ ഐസ്സ്റ്റിക് വാങ്ങിക്കഴിച്ചിട്ടുണ്ട്. അവരുടെയൊക്കെ മക്കളോ കൊച്ചുമക്കളോ ആണ് യൂണിഫോമില്‍ ഞെരുങ്ങി, ചൂരലില്‍ കുരുങ്ങി സൈനിക റെജിമെന്റുകളിലെന്നതു പോലെ വൈകാരികമായി വന്ധ്യംകരിക്കപ്പെട്ടു കഴിഞ്ഞു കൂടുന്നത്. സ്‌കൂളിലെ നിത്യകാമുകിയായിരുന്ന ഒരു ചേച്ചി, കുട്ടികള്‍ക്കു സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരെ പരിഹസിച്ചും നിന്ദിച്ചും കഴിഞ്ഞ ദിവസം ഒരിടത്തു പ്രസംഗവും കൗണ്‍സിലിങ് ക്ലാസും നടത്തുന്നതു കണ്ടപ്പോള്‍ ഓര്‍ത്തു പോയതാണ്.. ചേച്ചി റിട്ടയര്‍ഡ് ഹെഡ്മിസ്ട്രസാണ്. ചേച്ചീ, ആദ്യ ഐസ് ക്രീം എനിക്കു വാഗ്ദാനം ചെയ്ത ആ മൂത്രപ്പുരയുടെ സുഗന്ധം മറന്നു പോയതെങ്ങനെ?.. എന്റെ 12 വയസ്സില്‍ അന്നു നിങ്ങളെ കണ്ടപ്പോഴുണ്ടായ ആ കുളിര് എന്റെ ദേഹത്തു നിന്നിപ്പോഴും മാറിയിട്ടില്ലല്ലോ’.

ഒന്ന് കെട്ടിപ്പിടിച്ചാൽ തീരാവുന്ന കുഴപ്പമേയുള്ളൂ കേരളത്തിന്; നിർഭാഗ്യവശാൽ അതിപ്പോൾ കിടപ്പറയിൽ പോലുമില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍