UPDATES

സയന്‍സ്/ടെക്നോളജി

‘സൗദിക്കാരി’ യന്ത്രവനിത സോഫിയ 30ന് മുംബൈയില്‍

ഹോങ്കോങ്ങിലെ ഹാന്‍സണ്‍ റോബോട്ടിക്‌സ് കമ്പനിയുടെ സ്ഥാപകന്‍ ഡേവിഡ് ഹാന്‍സണ്‍ ആണ് സോഫിയയെ രൂപകല്‍പന ചെയ്തത്. മനുഷ്യരെപ്പോലെ കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിച്ച് പ്രതികരിക്കാനും സോഫിയയ്ക്ക് സാധിക്കും

സൗദി പൗരത്വം ലഭിച്ച ലോകത്തെ ആദ്യ വനിതാറോബോട്ട് സോഫിയ ഈ മാസം 30ന് മുംബൈ ഐഐടി സന്ദര്‍ശിക്കും. 29 മുതല്‍ 31 വരെ നടക്കുന്ന വാര്‍ഷിക ടെക്‌ഫെസ്റ്റിലെ വിശിഷ്ടാതിഥിയായിട്ടാണ് സോഫിയ ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത്. സോഫിയയുമായി ആശയവിനിമയം നടത്താന്‍ താല്‍പ്പര്യമമുളളവര്‍ക്ക് # Ask Sophiya എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ ചോദ്യങ്ങള്‍ അയക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.

ലോകത്ത് ആദ്യമായി റോബോട്ടിനു പൗരത്വം നല്‍കി സൗദി അറേബ്യ; തങ്ങള്‍ക്ക് റോബോര്‍ട്ടുകളുടെ വില പോലുമില്ലെന്ന് സാധാരണക്കാര്‍

ഹോങ്കോങ്ങിലെ ഹാന്‍സണ്‍ റോബോട്ടിക്‌സ് കമ്പനിയുടെ സ്ഥാപകന്‍ ഡേവിഡ് ഹാന്‍സണ്‍ ആണ് സോഫിയയെ രൂപകല്‍പന ചെയ്തത്. മനുഷ്യരെപ്പോലെ കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിച്ച് പ്രതികരിക്കാനും സോഫിയയ്ക്ക് സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഹാന്‍സണ്‍ സോഫിയയെ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍