UPDATES

വിദേശം

ജൂതര്‍ക്ക് ഇസ്രയേലില്‍ അവകാശമുണ്ടെന്ന് സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍

പൊതുശത്രുവായ ഇറാനെതിരെ ഇസ്രയേലുമായി സൗദി കൈകോര്‍ക്കുന്നു എന്ന സൂചനകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇടെയാണ് സൗദി ഭരണത്തെ നിയന്ത്രിക്കുന്ന സല്‍മാന്‍ രാജകുമാരന്റെ പ്രസ്താവന.

ജൂതര്‍ക്ക് ഇസ്രയേലില്‍ അവകാശമുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. യുഎസ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്. ഇസ്രയേലികള്‍ക്കും പലസ്തീന്‍കാര്‍ക്കും അവരവരുടെ ഭൂമികളില്‍ സമാധാനമായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. 1948ല്‍ പലസ്തീന്‍ വിഭജിച്ച് ഇസ്രയേല്‍ രാജ്യം രൂപീകരിച്ചത് മുതല്‍ സൗദി അറേബ്യ അടക്കുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രയേലിനെ അംഗീകരിക്കുന്നില്ല. ഇതില്‍ മാറ്റം വരുമെന്ന സൂചനയാണ് സല്‍മാന്‍ നല്‍കുന്നത്.

1967ല്‍ സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ യുദ്ധം ചെയ്തിരുന്നു. ഞങ്ങള്‍ക്ക് ജെറുസലേമിലെ വിശുദ്ധ പള്ളിയെക്കുറിച്ചും പലസ്തീന്‍ ജനതയെക്കുറിച്ചും ആശങ്കകളും പരിഗണനകളുമുണ്ട്. മറ്റൊരു എതിര്‍പ്പും ഇസ്രയേലിനോടോ അവിടത്തെ ജനങ്ങളോടോ ഞങ്ങള്‍ക്കില്ല – സല്‍മാന്‍ പറഞ്ഞു. പൊതുശത്രുവായ ഇറാനെതിരെ ഇസ്രയേലുമായി സൗദി കൈകോര്‍ക്കുന്നു എന്ന സൂചനകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇടെയാണ് സൗദി ഭരണത്തെ നിയന്ത്രിക്കുന്ന സല്‍മാന്‍ രാജകുമാരന്റെ പ്രസ്താവന.

സൗദിയില്‍ സ്ത്രീകള്‍ ശിരോവസ്ത്രം അണിയേണ്ടതില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

സംഗീതവും സ്ത്രീ സ്വാതന്ത്ര്യവും: പ്രവാചകന്റെ ഇസ്ലാമിനെ വീണ്ടെടുക്കുകയാണ് ഞങ്ങള്‍: സൗദി കിരീടാവകാശി സല്‍മാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍