UPDATES

ട്രെന്‍ഡിങ്ങ്

പശുവിന്റെ പേരില്‍ അക്രമം വേണ്ട; സംസ്ഥാനങ്ങളോട് കര്‍ശന നടപടിയെടുക്കാന്‍ സുപ്രിം കോടതി

അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക ദൗത്യസേനയെ നിയമിക്കണം

ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്നു സുപ്രിം കോടതി. അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. രാത്രികാല ഹൈവേ പട്രോളിംഗ് ശക്തമാക്കണമെന്നും സുപ്രിം കോടതി പറയുന്നു.

എല്ലാ സംസ്ഥാനങ്ങളും ഇത്തരം അക്രമങ്ങള്‍ തടയുന്നതിനായി ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസര്‍ ആക്കി കൊണ്ട് ഒരു ദൗത്യ സേനയെ രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചത്തെ സമയമാണ് ഇതിനായി നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയും ഡിജിപിയും കൂടിയാലോചിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി ഉത്തരവിട്ടു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍